മുംബൈ: ഓഹരിവില കുത്തനെ ഇടിയുന്നതിന് കാരണം ബോധിപ്പിക്കാന്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്  പേടിഎം മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സിനോടാശ്യപ്പെട്ടു. ''കമ്പനിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് നിക്ഷേപകരെ അറിയിക്കേണ്ടതിനാല്‍ ഓഹരിവില ഇടിയുന്നതിന് കാരണം ബോധിപ്പിക്കണമെന്ന് വണ്‍97 കമ്യൂണിക്കേഷന്‍സിനോട് പറഞ്ഞിട്ടുണ്ട്. നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സ്ഥാപനത്തിന്റെ നിലവിലെ അവസ്ഥ അവരെ അറിയിക്കാനുമാണ് ഇത്.'' ബിഎസ്ഇ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങള്‍ കമ്പനിയില്‍ നിന്നുള്ള മറുപടി പ്രതീക്ഷിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. വളരെ അപൂര്‍വമായി മാത്രമേ ബിഎസ് ഇ കമ്പനികളോട് ഇത്തരത്തില്‍ വിശദീകരണം ആവശ്യപ്പെടാറുള്ളൂ.

എന്നാല്‍ തങ്ങള്‍ സെബിയുടെ നിശ്ചയിച്ച നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതുവരെ അറിയിച്ചതില്‍ നിന്നും കൂടുതലായി ഒന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിക്കാനില്ലെന്നും വണ്‍97 കമ്യൂണിക്കേഷന്‍സ് വിശദീകരണം നല്‍കി.അടിസ്ഥാനപരമായി കമ്പനി ശക്തമാണെന്നും വണ്‍97 കമ്യൂണിക്കേഷന്‍സ് പറഞ്ഞു. ഫെബ്രുവരി 4 ല്‍ നേടിയ വരുമാനത്തില്‍ ഇക്കാര്യം പ്രതിഫലിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.പേടിഎമ്മിന്റെ സഹോദരസ്ഥാപനമായ പേടിഎം ബാങ്ക് റിസര്‍വ് ബാങ്കിന്റെ നടപടികള്‍ക്ക് വിധേയമായതിനെ തുടര്‍ന്നാണ് ഓഹരികള്‍ നിലം പൊത്തിയത്. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നും റിസര്‍വ് ബാങ്ക് പേടിഎം ബാങ്കിനെ തടഞ്ഞിരുന്നു.അതേസമയം പേടിഎമ്മിന്റെ ഓഹരികള്‍ 450 രൂപ വരെ ഇടിയുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു.

ഇന്ന് നാല് ശതമാനം ഇടിഞ്ഞ് 522 രൂപയിലാണ് പേടിഎം ഓഹരികളുള്ളത്. ഇഷ്യുപ്രൈസായ 2150 തില്‍ നിന്നും 78 ശതമാനം ഇടിവാണ് ഒരുമാസത്തിനുള്ളില്‍ സംഭവിച്ചത്. ഇഷ്യു ചെയ്ത് ആദ്യ ആദ്യദിവസം തന്നെ ഓഹരിവില 27 ശതമാനം ഇടിഞ്ഞിരുന്നു.

Source livenewage