മുംബൈ: സെബിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിക്ഷേപകര്‍ ഓഹരികള്‍ തിരിച്ചുനല്‍കാന്‍ അപേക്ഷ നല്‍കിയതോടെ രുചി സോയയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍  (FPO)സബ്‌സ്‌ക്രിപ്ഷനില്‍ ഇടിവ് നേരിട്ടു. നിലവില്‍ 3.6 ഇരട്ടി അധികം വരിക്കാരുണ്ടായിരുന്നത് 2.58 അധികം വരിക്കാരായി കുറഞ്ഞു. ഇതിനോടകം 4.95 കോടി ഓഹരികള്‍ തിരിച്ചുവാങ്ങിക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ചെറുകിട സബ്‌സ്‌ക്രിപ്ഷനില്‍ 0.4 ശതമാനം ഇടിവ് നേരിട്ടു. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യഎണ്ണ നിര്‍മ്മാണ കമ്പനിയായ രുചി സോയ 615-650 രൂപ വിലകളിലാണ് എഫ്പിഒ വഴി ഓഹരികള്‍ ഇഷ്യു ചെയ്തത്. യോഗ ഗുരു ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിയാണ് രുചിസോയയുടെ നിലവിലെ പ്രമോട്ടര്‍.

എഫ്പിഒയില്‍ പങ്കെടുത്ത് ഓഹരി കരസ്ഥമാക്കാന്‍ നിര്‍ദ്ദേശിച്ചുള്ള സന്ദേശങ്ങള്‍ അനുമതിയില്ലാതെ  മൊബൈല്‍ ഫോണുകളില്‍ വഴി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് രുചി സോയയുടെ ഓഹരികള്‍ തിരിച്ചുനല്‍കാന്‍ സെബി നിക്ഷേപകര്‍ക്ക് അവസരം നല്‍കിയത്. മാര്‍ച്ച് 28 നാരംഭിച്ച് 30 വരെ നിക്ഷേപകര്‍ക്ക് ഓഹരി തിരിച്ചുനല്‍കാന്‍ സാധിക്കും.

ഓഹരികള്‍ തിരിച്ചുനല്‍കാനുള്ള അവസരം നല്‍കിയതിനു പുറമെ അനാവശ്യ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് കാണിച്ച് പത്ര പരസ്യം നല്‍കാന്‍ സെബി രുചി സോയയോട് ആവശ്യപ്പെടുകയും ചെയ്തു. നിക്ഷേപകര്‍ ആവശ്യപ്പെടാതെ അവരുടെ മൊബൈലിലേയ്ക്ക് സന്ദേശങ്ങളയച്ചത് രുചിസോയയുടെ പ്രമോട്ടര്‍മാരായ പതഞ്ജലി ഗ്രൂപ്പാണെന്ന് കതുതുന്നു.

''പതഞ്ജലി കുടുംബത്തിലെ ഏവര്‍ക്കും രുചി സോയയുടെ ഓഹരികള്‍ നേടാന്‍ അവസരം'' എന്ന രീതിയിലുള്ള സന്ദേശമാണ് പ്രചരിച്ചത്. ഡിസ്‌ക്കൗണ്ടോടുകൂടിയാണ് ഓഹരികള്‍ ലഭ്യമാകുകയെന്നും സന്ദേശം പറയുന്നു.മാര്‍ച്ച് 29,30 തീയതികളിലാണ് പത്രപരസ്യം പ്രസിദ്ധീകരിക്കേണ്ടത്. രുചി സോയയുടെ എഫ്പിഒയില്‍ ലഭ്യമായ 4.89 കോടി ഓഹരികള്‍  3.6 ഇരട്ടി അധികം സംബ്‌സ്‌െ്രെകബ് ചെയ്യപ്പെട്ടിരുന്നു.