ന്യൂഡൽഹി: 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള 28,000 കോടി രൂപയുടെ ബോണ്ട് വായ്പാ പരിധിക്ക് തങ്ങളുടെ ബോർഡ് അംഗീകാരം നൽകിയതായി ഐഡിബിഐ ബാങ്ക് ചൊവ്വാഴ്ച അറിയിച്ചു." 23,000 കോടി രൂപ വരെയുള്ള അഡീഷണൽ ടയർ I (AT-1) ബോണ്ടുകളും 21,000 കോടി രൂപ വരെയുള്ള സീനിയർ/ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളും ഉൾപ്പെടുന്ന ഒന്നോ അതിലധികമോ തവണകളായി രൂപ ബോണ്ട് വായ്പാ പരിധിയിൽ, 23 സാമ്പത്തിക വർഷത്തിൽ സ്വകാര്യ പ്ലെയ്സ്മെന്റ് വഴി കടമെടുക്കാമെന്ന്" ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഇന്ന് ഐഡിബിഐ ബാങ്കിന്റെ ഓഹരി ബിഎസ്ഇയിൽ 1.35 ശതമാനം ഇടിഞ്ഞ് 42.85 രൂപയായിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എൽഐസി നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്ക് സേവിംഗ്സ്, കറന്റ് ബാങ്ക് അക്കൗണ്ട്, റീട്ടെയിൽ, എംഎസ്എംഇ ഉപഭോക്താക്കൾക്കുള്ള ലോണുകൾ, കർഷകർക്ക് കാർഷിക വായ്പകൾ മുതലായ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.
2021-2022 ഒക്ടോബർ-ഡിസംബർ പാദത്തിലെ സാമ്പത്തിക ഫലത്തിൽ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 53 ശതമാനം വർധിച്ച് 578 കോടിയായി ഉയർന്നു, ഇത് കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 378 കോടി രൂപയായിരുന്നു. കൂടാതെ ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) 31 ശതമാനം വർധിച്ച് 2,383 കോടി രൂപയായി.
Source Livenewage