മുംബൈ: അഗ്രോകെമിക്കല്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍ നിര്‍മ്മാതാക്കളായ ഹെമാനി ഇന്‍ഡസ്ട്രീസ് ഐപിഒയ്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. 2000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 500 കോടി രൂപയുടെ ഓഹരികള്‍ ഫ്രഷ് ഇഷ്യു വഴിയും 1500 കോടി രൂപയുടെ പ്രമോട്ടര്‍ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴിയും നിക്ഷേപകരിലെത്തിക്കും.

ജയേഷ് മോഹന്‍ ദാമ, മോഹന്‍ സുന്ദര്‍ജി ദാമ, മിനാല്‍ മോഹന്‍ ദാമ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍.  1500 കോടി രൂപയുടെ ഓഹരികളാണ് മൂവരും ചേര്‍ന്ന് വിപണിയിലെത്തിക്കുക. ഐപിഒയ്ക്ക് മുന്നോടിയായി  100 കോടിയുടെ നിക്ഷേപം നേടാനും ശ്രമം നടക്കുന്നുണ്ട്. അങ്ങിനെയാണെങ്കില്‍ ഐപിഒയ്ക്ക് എത്തുന്ന ഓഹരികളുടെ എണ്ണം കുറയും.

ഫ്രഷ് ഇഷ്യുവഴി ലഭ്യമാകുന്ന പണം കമ്പനിയുടെ ഉത്പാദന ക്ഷമത ഉയര്‍ത്തുന്നതിനും വായ്പ അടക്കുന്നതിനും അനുബന്ധ കമ്പനികളുടെ ദൈനംദിനാവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കുമെന്ന് കമ്പനി സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പറയുന്നു

Source Livenewage