ന്യൂഡൽഹി: ടൊറന്റോ ആസ്ഥാനമായുള്ള റാഡിക്കൽ വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ സീരീസ് എ റൗണ്ടിൽ 25 മില്യൺ ഡോളർ സമാഹരിച്ചതായി സ്‌പേസ്‌ടെക് സ്റ്റാർട്ടപ്പ് പിക്‌സെൽ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ജോർദാൻ നൂൺ, സെറാഫിം സ്‌പേസ് ഇൻവെസ്റ്റ്‌മെന്റ്, ലൈറ്റ്‌സ്പീഡ് പാർട്‌ണേഴ്‌സ്, ബ്ലൂം വെഞ്ചേഴ്‌സ്, സ്പാർട്ട എൽഎൽസി എന്നിവരും ഈ ഫണ്ടിങ്ങ് റൗണ്ടിൽ പങ്കെടുത്തു. പരമ്പരാഗത സാറ്റലൈറ്റ് ചെലവുകളുടെ ഒരു അംശത്തിൽ കാലാവസ്ഥാ പ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹരിക്കുകയും പ്രവചിക്കുകയും ചെയ്യുന്ന വ്യവസായ എഐ- പവർ ഇൻസൈറ്റുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഈ പുതിയ ഫണ്ടിംഗ് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ നിർണായകമായ ഒരു ഉപകരണം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പിക്‌സെൽ സിഇഒ അവായിസ് അഹമ്മദ് പറഞ്ഞു, ആസന്നമായ പാരിസ്ഥിതിക ഭീഷണികളെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രങ്ങൾ കണ്ടെത്താനും വികസിപ്പിക്കാനും ഈ ഫണ്ടിംഗ് ഞങ്ങളെ സഹായിക്കുക മാത്രമല്ല, ഞങ്ങളുടെ സോഫ്‌റ്റ്‌വെയർ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും എന്ന് അവായിസ് കൂട്ടിച്ചേർത്തു.

ഒരു സ്‌പേസ്‌ടെക് കമ്പനി ഇതുവരെ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ധനസമാഹരണമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. സ്പേസ്എക്സ് -ന്റെ വരാനിരിക്കുന്ന ഏപ്രിൽ ട്രാൻസ്പോർട്ടർ-4 ദൗത്യത്തിന്റെ ഭാഗമായി പിക്‌സെൽ അതിന്റെ ഹൈപ്പർസ്പെക്ട്രൽ ഉപഗ്രഹങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ എർത്ത് ഇമേജിംഗ് മൈക്രോസാറ്റലൈറ്റുകൾക്ക് നിലവിലുള്ള മൾട്ടിസ്പെക്ട്രൽ എതിരാളികളേക്കാൾ 50 മടങ്ങ് ഉയർന്ന റെസല്യൂഷനുള്ളവയാണ്, കൂടാതെ ഡ്രോൺ അല്ലെങ്കിൽ ലാൻഡ് അധിഷ്ഠിത മൾട്ടിസ്പെക്ട്രൽ സെൻസറുകളിൽ നിന്ന് വ്യത്യസ്തമായി, ആഗോള തലത്തിൽ ഡാറ്റ ക്യാപ്‌ചർ ചെയ്യാൻ കഴിവുള്ളവയാണ് ഇവ.

Source livenewage