ന്യൂഡൽഹി: ആപ്പിളിന്റെ പ്രീമിയം റീസെല്ലറായ യൂണികോൺ ഇൻഫോസൊല്യൂഷൻസ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 75 സ്റ്റോറുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച പറഞ്ഞു.വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ സ്റ്റോറുകൾ തുറക്കാൻ കമ്പനി പദ്ധതിയിടുന്നു, ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ ശുപാർശ ചെയ്താൽ രാജ്യത്തിന്റെ തെക്ക് കിഴക്കൻ മേഖലകളിലും സ്റ്റോറുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. നിലവിൽ 33 സ്റ്റോറുകളാണ് യൂണികോൺ ഇൻഫോസൊല്യൂഷൻസിനുള്ളത്, കൂടാതെ അടുത്ത 3 വർഷത്തിനുള്ളിൽ 75 സ്റ്റോറുകൾ കുടി തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
"ആപ്പിൾ വളരുകയാണ് രാജ്യത്ത് ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ വലിയ ഒരുകൂട്ടം ആളുകൾക്ക് ആഗ്രഹമുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപുലമായ ശ്രേണി അനുഭവിക്കാനും വിദഗ്ധരിൽ നിന്ന് സാങ്കേതിക പിന്തുണ ലഭിക്കാനും കഴിയുന്നു" എന്ന് യുണികോൺ ഇൻഫോസൊല്യൂഷൻസ് ഡയറക്ടർ ബൽജീന്ദർ പോൾ സിംഗ് പറഞ്ഞു.
ഗുരുഗ്രാമിലെ സൈബർഹബിൽ ആപ്പിൾ ഉൽപ്പന്നങ്ങൾക്കായുള്ള പ്രീമിയം റീസെല്ലർ മുൻനിര സ്റ്റോർ ലോഞ്ച് ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് പദ്ധതിയെക്കുറിച്ച് സിംഗ് പറഞ്ഞത്.
Source Livenewage