മുംബൈ: ഫ്യൂച്ചർ ജെനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിലെ തങ്ങളുടെ ഓഹരി ഏകദേശം 74 ശതമാനമായി വർധിപ്പിക്കാൻ ജനറലി പാർട്ടിസിപ്പേഷൻസ് നെതർലാൻഡ്സ് എൻവിക്ക് അനുമതി നൽകി ഫെയർ ട്രേഡ് റെഗുലേറ്ററായ സിസിഐ. ഫ്യൂച്ചർ ജനറലി ഇന്ത്യയുടെ നിലവിലുള്ള ഓഹരിയുടമയാണ് ജനറലി പാർടിസിപ്പേഷൻസ് നെതർലാൻഡ്സ് (GPN).
ജനറാലി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ആത്യന്തിക മാതൃ സ്ഥാപനമായ അസിക്യൂറേസിയോനി ജനറാലി എസ്പിഎ ( Assicurazioni Generali S.p.A) യുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ് നെതർലാൻഡ്സ് എൻവി. ജനറാലി ഗ്രൂപ്പ് ഒരു ആഗോള ഇൻഷുറൻസ് ദാതാവാണ് കൂടാതെ ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (FGIIC) എന്നത് ഇന്ത്യയിൽ നോൺ-ലൈഫ് / ജനറൽ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയാണ്.
എഫ്ജിഐഐസിയിലെ ജിപിഎൻ-ന്റെ മൊത്തം (നേരിട്ടുള്ളതും പരോക്ഷവുമായ) ഷെയർഹോൾഡിംഗ് നിലവിലെ 49 ശതമാനത്തിൽ നിന്ന് ഏകദേശം 74 ശതമാനം ആക്കി വർധിപ്പിക്കാനാണ് കമ്പനി ഉദേശികുന്നത്, അതിനാണ് ഇപ്പോൾ കോംപെറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്.
Source Livenewage