ന്യൂയോർക്ക്: സൈബർ സുരക്ഷാ കമ്പനിയായ മാൻഡിയന്റിനെ 5.4 ബില്യൺ ഡോളറിന് ഏറ്റെടുക്കാൻ ഒരുങ്ങി ഗൂഗിൾ, ഇത് എക്കാലത്തെയും വലിയ രണ്ടാമത്തെ ഇടപാടാണ്. മാൻഡിയന്റിനൊപ്പം ഓൺലൈൻ ഭീഷണികളോട് വേഗത്തിൽ പ്രതികരിച്ചുകൊണ്ട് ക്ലൗഡ് ക്ലയന്റുകളെ സംരക്ഷിക്കാൻ ഗൂഗിളിന് ഇതിലൂടെ കൂടുതൽ ഉപകരണങ്ങൾ ലഭിക്കും. മൈക്രോസോഫ്ട്, ആമസോൺ.കോം എന്നിവയിൽ നിന്നുള്ള കടുത്ത മത്സരത്തിനിടയിൽ ക്ലൗഡ് ഉപഭോക്താക്കളെ റിക്രൂട്ട് ചെയ്യാനും പിന്തുണയ്ക്കാനും കമ്പനി ശ്രെമിക്കുകയാണ്. 

ഗൂഗിൾ മാൻഡിയന്റിനെ ഒരു ഓഹരിക്ക് 23 ഡോളർ എന്ന നിരക്കിൽ മുഴുവൻ പണമിടപാടിലാകും വാങ്ങുക എന്ന് ഒരു പ്രസ്താവനയിൽ ഗൂഗിൾ അറിയിച്ചു. കൂടാതെ ഈ കരാറിന്റെ അവസാനത്തോടെ മാൻഡിയന്റ് ഗൂഗിളിന്റെ ക്ലൗഡ് ബിസിനസിന്റെ ഭാഗമാകും. 

മൈക്രോസോഫ്റ്റിനും മാൻഡിയന്റിൽ താൽപ്പര്യമുണ്ടായിരുന്നു, എന്നാൽ ഒരാഴ്ച മുമ്പ് ചർച്ചകളിൽ നിന്ന് പിന്മാറിയതായിയാണ് റിപ്പോർട്ടുകൾ. മാൻഡിയന്റിന്റെ സെക്യൂരിറ്റി ബിസിനസുകളുടെ ശേഖരം മതിയായ തന്ത്രപരമായ ഫിറ്റല്ലെന്ന ആശങ്കയിയിലാണ് മൈക്രോസോഫ്റ്റ് അതിന്റെ ഏറ്റെടുക്കൽ ചർച്ചകൾ അവസാനിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

ഗൂഗിളിന്റെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭൂരിഭാഗവും അടങ്ങുന്ന പരസ്യങ്ങൾക്കപ്പുറം വൈവിധ്യവത്കരിക്കാൻ ക്ലൗഡ് ബിസിനസ്സ് ഗൂഗിളിനെ സഹായിക്കും. 2019-ൽ ചുമതലയേറ്റ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തോമസ് കുര്യന്റെ കീഴിൽ, ഗൂഗിൾ ക്ലൗഡ് വിപുലീകരിക്കാനും സേവനത്തെ കൂടുതൽ വിശ്വസനീയമാക്കാനും കൂടുതൽ ക്ലയന്റുകൾക്കായി ബെസ്‌പോക്ക് പ്രോജക്‌ടുകൾ എഞ്ചിനീയറിംഗ് എന്നിവ ചെയ്യുന്നതിനായി അതിന്റെ പങ്കാളിത്തം പുതുക്കാനും നിരവധി വഴികൾ തേടിയിരുന്നു.

 

facebook sharing button Source Livenewage