ഡൽഹി: യുഎസ് ആസ്ഥാനമായുള്ള ഗോൾഡൻ സ്റ്റാർ ട്രേഡിംഗിൽ 51 ശതമാനം ഓഹരികൾ സ്വന്തമാക്കി ഉപഭോക്തൃ മേഖലയിലെ എൽടി ഫുഡ്‌സ്,  വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. വെളിപ്പെടുത്താത്ത തുകയ്ക്കാണ് സ്വന്തമാക്കൽ. എൽടി ഫുഡ്‌സിന്റെ അനുബന്ധ സ്ഥാപനമായ എൽടി ഫുഡ്സ്  ഇൻക്  അമേരിക്ക (എൽടിഎഫ്എ) വഴി കമ്പനിയുടെ ബ്രാൻഡായ ഗോൾഡൻ സ്റ്റാറിനൊപ്പമാണ് ഗോൾഡൻ സ്റ്റാർ ട്രേഡിങിന്റെ ഓഹരികളും ഏറ്റെടുത്തത്.

എൽടി ഫുഡ്‌സിന്റെ മെറ്റീരിയൽ നോൺ-ലിസ്റ്റഡ് സബ്‌സിഡിയറിയാണ് എൽടിഎഫ്എ.

പണവിനിമയത്തിലൂടെ ആയിരിക്കും മുഴുവൻ ഏറ്റെടുക്കൽ എന്നും,  ഏറ്റെടുക്കൽ ഈ വർഷം മാർച്ച് 31 നകം പൂർത്തിയാക്കുമെന്നും കമ്പനി പറഞ്ഞു.

കാലിഫോർണിയ ആസ്ഥാനമായി 1989 ൽ സ്ഥാപിതമായ ഒരു കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ്സാണ് ഗോൾഡൻ സ്റ്റാർ ട്രേഡിംഗ് ഇങ്ക് , ഭക്ഷ്യ ഉപഭോക്തൃ  ഉൽപാദനമേഖലയിലൂടെ 55 ദശലക്ഷം യുഎസ് ഡോളർ വിറ്റുവരവാണ് കമ്പനിക്കുള്ളത്. കൂടാതെ 'ഗോൾഡൻ സ്റ്റാർ' എന്ന ബ്രാൻഡിൽ ജാസ്മിൻ റൈസ് വിൽക്കുന്നു.

"ഗോൾഡൻ സ്റ്റാർ ബിസിനസ്സ് ഏറ്റെടുക്കുന്നത് ഒരു മികച്ച അവസരമാണെന്നും, അതിലൂടെ ലോകത്തുടനീളം ഉൽപ്പന്നങ്ങൾ വിൽക്കാനും, ഓഫറുകൾ വികസിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും" എൽടി ഫുഡ്സ് സിഇഒയും മാനേജിംഗ് ഡയറക്ടർ അശ്വനി കുമാർ അറോറ പറഞ്ഞു.

"ഈ വിപുലീകരണത്തിൽ ഞങ്ങൾ ആവേശഭരിതരാണ്, റോയൽ, ഗോൾഡൻ സ്റ്റാർ എന്നിവയുടെ ബ്രാൻഡ് ഇക്വിറ്റിയും അതിന്റെ സുസ്ഥിരവും, ശക്തവുമായ വിതരണ ശൃംഖല പ്രയോജനപ്പെടുത്തി രണ്ട് ബിസിനസ്സുകളും സമന്വയിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," അവർ കൂട്ടിച്ചേർത്തു.  

ഈ ഏറ്റെടുക്കലിലൂടെ വടക്കേ അമേരിക്കയിലുടനീളമുള്ള പ്രത്യേക റഖി വിപണിയിലെ വിപണി വിഹിതം കൂടുതൽ വിപുലീകരിക്കാൻ  കഴിയുമെന്ന് കമ്പനി അറിയിച്ചു.

"ഇപ്പോൾ 30 വർഷത്തിലേറെയായി ഞങ്ങൾ ഗോൾഡൻ സ്റ്റാർ ബ്രാൻഡിനെ പരിപോഷിപ്പിച്ചു, ഇനി ഞങ്ങളുടെ ബ്രാൻഡുമായി ചേരാൻകഴിയുന്ന ശരിയായ പങ്കാളിയെ തിരയുകയായിരുന്നു. LTFA- ഞങ്ങൾ തിരഞ്ഞതുപോലെയുള്ള തന്ത്രപരമായ പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമെന്നും " ഗോൾഡൻ സ്റ്റാർ ട്രേഡിംഗ് പ്രസിഡന്റും പ്രൊമോട്ടറും ആയ ക്രിസ്റ്റീന വോങ്യും പറഞ്ഞു,

ലോകത്തുടനീളം സ്പെഷ്യലിറ്റി റൈസ്, റൈസ്ഭ ക്ഷ്യ ഉൽപ്പന്നങ്ങൾ, തുടങ്ങിയവയിലെ ഒരു പ്രധാന വിതരണകാരനാണ് എൽടി ഫുഡ്‌സ്. കൂടാതെ  ഇന്ത്യയിലെ ദവാത് ബ്രാൻഡിനും വടക്കേ അമേരിക്കയിലെ റോയൽ ബ്രാൻഡിനും കീഴിലും ഇവർ  ബസുമതി അരി വിൽക്കുന്നു.

Source Livenewage