മുംബൈ: രാജ്യത്ത് 5ജി അവതരിപ്പിക്കുന്നതിന് ടെലികോം ഓപ്പറേറ്ററുമായി സഹകരിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ കമ്പനി തയ്യാറായിരിക്കുകയാണെന്ന് ഐടി ഭിമന് ടിസിഎസ് പറഞ്ഞു. ഏതുദിവസം വേണമെങ്കിലും 5ജി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറാണ്. ടിസിഎസിന്റെ മീഡിയ കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് തലവന്‍ കമല്‍ ബദാദ പറഞ്ഞു.
5ജി ഉപകരണങ്ങള്‍ സ്ഥാപിക്കാനും മാറ്റി സ്ഥാപിക്കുന്നതിനും സാങ്കേതികവിദ്യ സന്നിവേശിപ്പിക്കുന്നതിനും ആഗോളതലത്തില്‍ തങ്ങള്‍ കമ്പനികളെ ഇതിനോടകം സഹായിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഇന്നുവേണമെങ്കില്‍ പ്രവര്‍ത്തനം ആരംഭിക്കാം. അതുകൊണ്ട് ടിസിഎസ് തയ്യാറാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ബദാദ പറഞ്ഞു.
ടിസിഎസുമായും സി-ഡോട്ടുമായും സഹകരിച്ചാണ് തദ്ദേശീയമായി നിര്‍മ്മിച്ച 5ജി നെറ്റ്വവര്‍ക്ക് ബിഎസ്എന്‍എല്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നത്. ഓഗസ്റ്റ് 15നായിരിക്കും 5ജി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങുക എന്നാണ് അറിയാന്‍ കഴിയുന്നത്. ചാനലുകളെ കൂട്ടിയിണക്കുന്ന സംവിധാനമാണ് ടിസിഎസെന്നും ടെലികോം ഓപ്പറേറ്റര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അതിന്റെ പ്രവര്‍ത്തനം സജ്ജമാക്കുമെന്നും ബദാദ അറിയിച്ചു.
Source livenewage