ന്യൂഡല്‍ഹി: ഫാര്‍മ കമ്പനിയായ സനോഫി ഇന്ത്യ 490 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു. 181 രൂപ അവസാന ഡിവിഡന്റും 309 രൂപ പ്രത്യേക ഡിവിഡന്റും ഉള്‍പ്പെടുന്നതാണ് ഈ തുക.
ഡിവിഡന്റ് എങ്ങിനെ വിതരണം ചെയ്യണമെന്ന കാര്യം ( പണം അല്ലെങ്കില്‍ ഓഹരി) ഏപ്രില്‍ 29 ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗ് തീരുമാനിക്കും.
സനോഫി ഇന്ത്യ വാങ്ങാന്‍ മികച്ച ഓഹരിയാണെന്ന് 490 രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഐസിഐസിഐ സെക്യൂരിറ്റീസ് പറഞ്ഞു. നിലവില്‍ 7170 രൂപയ്ക്കാണ് സനോഫി ഇന്ത്യ ട്രേഡ് ചെയ്തുകൊണ്ടിരിക്കുന്നത്. 8107 രൂപയാണ് ഐസിഐസിഐ റെക്കമന്റ് ചെയ്യുന്ന ടാര്‍ഗറ്റ് പ്രൈസ്. ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുമെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു.
ഡിസംബര്‍ 2021ല്‍ അവസാനിച്ച പാദത്തില്‍ സനോഫി 704.20 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. ഇത് രണ്ടാം പാദത്തില്‍ നിന്നും 8.45 ശതമാനം കുറവാണ്.
പുതിയ ഡിവിഡന്റ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഓഹരികളില്‍ വാങ്ങല്‍ ശക്തമാകുമെന്ന് മാനേജ്‌മെന്റ് കരുതുന്നു.
Source livenewage