മുംബൈ: രാജ്യത്ത് 3500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഹോള്‍സിം ഗ്രൂപ്പിന്റെ അംബുജ സിമന്റ്സ്. പശ്ചിമ ബംഗാളിലെ സാന്‍ക്രെയ്ലിലും ഫറാക്കയിലും നിലവിലുള്ള ഗ്രൈന്‍ഡിംഗ് യൂണിറ്റുകള്‍ ഏകദേശം 7 മില്ല്യണ്‍ ടണ്‍ ശേഷിയിൽ വികസിപ്പിക്കുന്നതിനും ബീഹാറിലെ ബാറിലെ ഗ്രീന്‍ഫീല്‍ഡ് വിപുലീകരണത്തിനുമായാണ് നിക്ഷേപം. ഛത്തീസ്ഗഡിലെ ഭട്ടപാറയില്‍ നിലവിലുള്ള 3.2 ദശലക്ഷം ടണ്‍ ക്ലിങ്കര്‍ സൗകര്യം വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു. സാങ്ക്രെയിലിലെയും ഫറാക്കയിലെയും നിലവിലുള്ള ഗ്രൈന്‍ഡിംഗ് യൂണിറ്റുകള്‍ 7.0 ദശലക്ഷം ടണ്‍ സിമന്റ് ഗ്രൈന്‍ഡിംഗ് വിപുലീകരണ പദ്ധതിക്കായി 3500 കോടി രൂപയുടെ നിക്ഷേപത്തിന് ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യ ഹോള്‍സിം ആന്‍ഡ് അംബുജ സിമന്റ്സ് സിഇഒ നീരജ് അഖൗരി പറഞ്ഞു. ബാറിലെ ഗ്രീന്‍ഫീല്‍ഡ് വിപുലീകരണവും നിക്ഷേപം ഉള്‍ക്കൊള്ളും. നിലവില്‍, അംബുജ സിമന്റ്‌സിന് 31 മില്ല്യണ്‍ ടൺ വാര്‍ഷിക സിമന്റ് ഉല്‍പ്പാദന ശേഷിയുണ്ട്
Source Livenewage