ബെംഗളൂരു: പ്രമുഖ ഓമ്നിചാനൽ ജ്വല്ലറി റീട്ടെയിലറായ ബ്ലൂസ്റ്റോൺ 30 മില്യൺ ഡോളറിലധികം ഫണ്ടിംഗ് സമാഹരിച്ചു. രത്തൻ ടാറ്റയുടെ പിന്തുണയുള്ള സ്റ്റാർട്ട്പ്പാണ് 'ബ്ലൂസ്റ്റോൺ'. ഈ ഫണ്ടിങ്ങിനു ശേഷം നിലവിൽ കമ്പനിയുടെ മൂല്യം 410 മില്യൺ ഡോളറാണ്. ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നൽകിയത് ഹീറോ എന്റർപ്രൈസ് ചെയർമാൻ സുനിൽ കാന്ത് മുഞ്ജാലാണ്. ബ്ലൂസ്റ്റോൺ ഇന്ത്യയിലെ ഏറ്റവും വലിയ ഓമ്നിചാനൽ പ്രെഷ്യസ് ജ്വല്ലറി ബ്രാൻഡാണ്,കൂടാതെ ഡിസൈനു പ്രാധന്യം നൽകുന്ന ഇവർ എല്ലാ മാസവും പുതിയ ശേഖരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
ഈ റൗണ്ട് ഫണ്ടിംഗ് ഉപയോഗിച്ച് ബ്ലൂസ്റ്റോൺ അതിന്റെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ കമ്പനി 500 കോടി രൂപയുടെ വരുമാനം കൈവരിക്കും, ഇത് മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 85 ശതമാനം വളർച്ചയാണ് ഉണ്ടായത്. കൂടാതെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 2000 കോടിയിലധികം വാർഷിക വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബ്ലൂസ്റ്റോൺ അടുത്ത സാമ്പത്തിക വർഷത്തിൽ 100 സ്റ്റോറുകൾ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നതായും, 2024-ഓടെ 300 സ്റ്റോറുകളോടെ പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. രത്തൻ ടാറ്റ, ആക്സൽ, കളരി, അയൺ പില്ലർ, ഐവിക്യാപ്പ്, സാമ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള മാർക്വീ നിക്ഷേപകരുടെ പിന്തുണ ബ്ലൂസ്റ്റോണിന് ഉണ്ട്.
2011-ൽ സ്ഥാപിതമായ ബ്ലൂസ്റ്റോൺ 8,000-ത്തിലധികം ഡിസൈനുകളും, മികച്ച ഫാഷനിലെയും, ആഭരണങ്ങളിലെയും ഏറ്റവും പുതിയ ട്രെൻഡുകൾക്ക് അനുസൃതമായി ഒന്നിലധികം ശേഖരങ്ങളും ഉപഭോഗ്താക്കൾക്കായി വാഗ്ദാനം ചെയുന്നു. കൂടാതെ അതുല്യമായ ഓമ്നിചാനൽ സമീപനത്തിലൂടെയും കരകൗശലത്തിനും ഗുണനിലവാരത്തിനും ഉപഭോക്തൃ അനുഭവത്തിനും ശക്തമായ ഊന്നൽ നൽകിക്കൊണ്ട് ആഭരണ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
Source Livenewage