കഴിഞ്ഞ സാമ്പത്തിക വര്‍ഷം പേടിഎം പേയ്മെന്റ് ബാങ്ക് ഏഴു ദശലക്ഷം വിസ കാര്‍ഡുകള്‍ വിതരണം ചെയ്ത് റെക്കോഡ് സൃഷ്ടിച്ചു. ബാങ്കിന്റെ നൂതന ഉല്പന്നങ്ങളുടെ സ്വീകാര്യതയും സുതാര്യമായ ഡിജിറ്റല്‍ പേയ്മെന്റ് ഉല്പന്നങ്ങളും വഴി 2021 സാമ്പത്തിക വര്‍ഷം ഒരു ദശലക്ഷം വിസകാര്‍ഡുകള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യമാണ് ബാങ്ക് മറികടന്നത്.
അതിവേഗ വളര്‍ച്ചയാണ് പേടിഎം പേയ്മെന്റ് ബാങ്കിന്റേത്. മൂന്നുവര്‍ഷമായി ബാങ്ക് തുടര്‍ച്ചയായി ലാഭത്തിലാണ്. നികുതിക്കു ശേഷമുള്ള ലാഭം 25.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2020 സാമ്പത്തിക വര്‍ഷത്തെ ലാഭം 29.8 കോടി രൂപയില്‍ നിന്ന് 2021- സാമ്പത്തിക വര്‍ഷം 37.5 കോടി രൂപയായി ഉയര്‍ന്നു.
2021- സാമ്പത്തിക വര്‍ഷം ബാങ്കിന്റെ വാര്‍ഷിക വരുമാനം 2200 കോടി രൂപയാണ്. പേടിഎം പേയ്മെന്റ് ബാങ്ക് 2022 ജനുവരിയില്‍ 957 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകളാണ് നടത്തിയത്. 1.20 കോടി ഫാസ്ടാഗാണ് കമ്പനി വിതരണം ചെയ്തത്.
ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ഫിസിക്കല്‍ വെര്‍ച്വല്‍ രൂപങ്ങളില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളെ ശാക്തീകരിക്കുകയും ഡിജിറ്റല്‍ പേയ്മെന്റുകള്‍ അതിവേഗത്തിലാക്കുകയുമാണ് ഉദ്ദേശ്യമെന്ന് വിസ ഇന്ത്യ ബിസിനസ് ഡവലപ്മെന്റ് മേധാവ് സുജയ്ന റെയ്ന പറഞ്ഞു.
പേടിഎം പേയ്മെന്റ് ബാങ്ക്, ഡിജിറ്റല്‍ ബാങ്കിംഗില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. വണ്‍ നേഷന്‍, വണ്‍ കാര്‍ഡ് അതില്‍ ശ്രദ്ധേയമാണ്. മെട്രോ, റെയില്‍വേ സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍, ടോള്‍, പാര്‍ക്കിംഗ് തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും വിസ കാര്‍ഡ് ഉപയോഗിക്കാം.
പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിസ കാര്‍ഡിനുള്ള ആവശ്യം അനുദിനം വര്‍ദ്ധിച്ചു വരികയാണെന്ന് പേടിഎം പേയ്മെന്റ് ബാങ്ക് എംഡിയും സിഇഒയുമായ സതീഷ് ഗുപ്ത അറിയിച്ചു. സേവിംഗ്സ അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, യുപിഐ, ഫാസ്ടാഗ് തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ ബാങ്കിനുണ്ട്..
Source Livenewage