മുംബൈ: ഡിസംബറിൽ അവസാനിച്ച പാദത്തിൽ നെസ്ലെ ഇന്ത്യ ലിമിറ്റഡിറ്റിന്റെ അറ്റാദായം 19.9% ഇടിഞ്ഞ് 386.66 കോടി രൂപയായി. പേരന്റ് കമ്പനിയുടെ മാതൃകയിൽ ജനുവരി-ഡിസംബർ സാമ്പത്തിക വർഷമാണ് കമ്പനി പിന്തുടരുന്നതെന്ന പ്രത്യേകതയുണ്ട്. ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 9% ഉയർന്ന് 3,739.32 കോടി രൂപയായിട്ടുണ്ട്. EBITDA (Earnings Before Interest, Taxes, Depreciation, and Amortization) 11% വർധിച്ച് 865.6 കോടി രൂപയാകുകയും ചെയ്തു. മുൻപത്തെ സെർവ്വീസ് ചെലവുകൾ കാരണം 236 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടം കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഓഹരി ഒന്നിന് 65 രൂപ വീതം നെസ്ലെ ഇന്ത്യയുടെ ബോർഡ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
source : livenewage