ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ടെക്-ഫസ്റ്റ് ഫ്രഷ് അനിമൽ പ്രോട്ടീൻ ബ്രാൻഡായ ലിസിയസ്, സീരീസ് എഫ്2 ഫണ്ടിംഗ് റൗണ്ടിൽ 150 മില്യൺ ഡോളർ സമാഹരിച്ചു. കമ്പനി ആദ്യമായി രാജ്യത്തെ 1 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഒരു സ്റ്റാർട്ടപ്പ് ആയി മാറിയതിന് ശേഷം വെറും 6 മാസത്തിന് ഇപ്പുറമാണ് ഈ ഫണ്ട് ശേഖരണം നടന്നത്. സിംഗപ്പൂർ ആസ്ഥാനമായുള്ള അമൻസ ക്യാപിറ്റലസ്, കൊട്ടക് പിഇ & ആക്സിസ് ഗ്രോത്ത് അവന്യൂസ് എഐഎഫ് - ഐ. എന്നിവരാണ് സീരീസ് എഫ് 2 ഫണ്ടിങ്ങിനെ നയിച്ചത്. കൂടാതെ സെറോദയിലെ നിഖിൽ കാമത്ത്, ബോഎട്ടിന്റെ അമൻ ഗുപ്ത, ഹരേഷ് ചൗള എന്നിവരുൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകർക്കൊപ്പം നിലവിലുള്ള നിക്ഷേപകരും റൗണ്ടിൽ പങ്കെടുത്തിട്ടുണ്ട്.
സീരീസ് എഫ് 2 വഴി സമാഹരിക്കുന്ന ഫണ്ട്, വിഭാഗ വികസനത്തിനും മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സാങ്കേതിക ഇടപെടലിലെ നിക്ഷേപത്തിനായി വിനിയോഗിക്കും. ഒപ്പം തന്നെ തന്ത്രപരമായ ഏറ്റെടുക്കലിലും ബ്രാൻഡിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും ആഴത്തിലാക്കുന്നതിലും കമ്പനി നിക്ഷേപം നടത്തും. കൂടാതെ ഫ്രഷ്ട്ടോഹോം, സാപ്പ്ഫ്രഷ്, ക്യാപ്റ്റൻഫ്രഷ്, ബിഗ്ബാസ്കറ്റ്, ആമസോൺ തുടങ്ങിയ വലിയ കളിക്കാരെ നേരിടാൻ ലിസിയസ്ന് മതിയായ ശക്തി ഈ ഫണ്ടിംഗ് നൽകും.
ഈ മേഖലയിലെ ആദ്യത്തെ യൂണികോൺ ആയി ഉയർന്നുവന്നുകൊണ്ട് കഴിഞ്ഞ 6 വർഷമായി രാജ്യത്ത് ഡയറക്റ്റ് ടു കൺസ്യൂമേഴ്‌സ്( D2C) വിപ്ലവത്തിന് നേതൃത്വം നൽക്കുകയാണ് ലിസിയസ്. ലിസിയസ് അതിന്റെ ഉടമസ്ഥതയിലുള്ള സാങ്കേതികവിദ്യാധിഷ്ഠിത വിതരണ ശൃംഖല ഉപയോഗിച്ച് ഫോർക്ക് മാതൃകയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഫാം നിർമ്മിക്കുകയും ഇന്ത്യൻ ഉപഭോക്താക്കൾക്കായി മാംസത്തിന്റെയും സമുദ്രവിഭവങ്ങളുടെയും ആഗോള നിലവാരം അവതരിപ്പിക്കുകയും ചെയ്തു.
കൂടാതെ കഴിഞ്ഞ വർഷം തങ്ങളുടെ ഉൽപ്പാദന, ഡെലിവറി തൊഴിലാളികൾക്ക് എംപ്ലോയീസ് സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ (ESOP) വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായും ലിസിയസ് മാറിയിരുന്നു.
Source .livenewage