ഹരി ഇടിഎഫുകളുടെ യൂണിറ്റുകളില്‍ നിക്ഷേപിക്കുന്ന ആക്സിസ് ഇക്വിറ്റി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് തുടങ്ങി. നിഫ്റ്റി 500 ടിആര്‍ഐ ആയിരിക്കും അടിസ്ഥാന സൂചിക. ഫെബ്രുവരി 18 വരെയാണ് പുതിയ ഫണ്ട് ഓഫര്‍.  കുറഞ്ഞത് അയ്യായിരം രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം. നിക്ഷേപിച്ചു 15 ദിവസം വരെ പിന്‍വലിക്കുമ്പോള്‍ ഒരു ശതമാനം എക്സിറ്റ് ലോഡ് ബാധകമായിരിക്കും. തുടര്‍ന്ന് എക്സിറ്റ് ലോഡ് ഉണ്ടാകില്ല. വിവിധ വിഭാഗങ്ങളിലുള്ള ഓഹരികളില്‍ മികച്ച രീതിയില്‍ വകയിരുത്തല്‍ നടത്തുന്നതാണ് ആക്സിസ് ഇക്വിറ്റി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിന്‍റെ കാഴ്ചപ്പാട്. വ്യത്യസ്ത ഇടിഎഫുകളിലൂടെ നഷ്ടസാധ്യത വൈവിധ്യവല്‍ക്കരിക്കാനുമാകും.

Source : New Age