മുംബൈ: പ്രാരംഭ ഓഹരി വില്പനയിലൂടെ ലൈഫ് ഇന്ഷുറന്സ് കോര്പറേഷന്റെ അഞ്ചുശതമാനം ഓഹരികളാകും സര്ക്കാര് കൈമാറുക. ഓഹരിയൊന്നിന് 1,693-2,692 രൂപ നിലവാരത്തിാലകും വില നിശ്ചയിക്കുകയെന്നാണ് റിപ്പോര്ട്ടുകള്.

50,000 കോടിക്കും ഒരു ലക്ഷം കോടിക്കുമിടയിലുള്ള തുകയാകും ഓഹരി വില്പനയിലൂടെ സര്ക്കാര് സമാഹരിക്കുക. ഇതുപ്രകാരം 31.62 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഓഫര് ഫോര് സെയില് വഴിയാകും 100 ശതമാനം ഓഹരികളും കൈമാറുക.

വില്പനയ്ക്കുവെയ്ക്കുന്ന മൊത്തം ഓഹരികളില് 10ശതമാനം പോളസി ഉടമകള്ക്കായി നീക്കിവെയ്ക്കും. അഞ്ചുശതമാനം ജീവനക്കാര്ക്കും അനുവദിച്ചേക്കും. പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള കരടുരേഖ സെബിക്ക് സമര്പ്പിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില് നടപടിക്രമങ്ങള് പൂര്ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

നിലവില് കേന്ദ്ര സര്ക്കാരിന്റെ പൂര്ണ ഉമടസ്ഥതയിലുള്ള കമ്പനിയുടെ മൂല്യം 12 ലക്ഷംകോടിക്കും 15 ലക്ഷം കോടിക്കുമിടയിലാണ്. ഐപിഒ പ്രഖ്യാപിക്കുന്നതോടെ ഇക്കാര്യത്തില് വ്യക്തതയുണ്ടാകും.

പ്രമുഖ റേറ്റിങ് ഏജന്സിയായ ക്രിസിലിന്റെ റിപ്പോര്ട്ടു പ്രകാരം എല്ഐസിയുടെ വിപണി വിഹിതം 64.1ശതമാനമാണ്. രാജ്യത്തുള്ള 24 ഇന്ഷുറന്സ് കമ്പനികളില് പൊതുമേഖല സ്ഥാപനമായ എല്ഐസി തന്നെയാണ് മുന്നില് 2021-22 സാമ്പത്തിക വര്ഷത്തെ ആദ്യ പകുതിയില് രേഖപ്പെടുത്തിയ അറ്റലാഭം 1,437 കോടി രൂപയാണ്.

Source : Livenewage