ചെന്നൈ: ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് 1,588 കോടി രൂപ ചെലവിൽ കംപ്രസർ പ്ലാന്റ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് ഒരു മുതിർന്ന ഗ്രൂപ്പ് ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. 22 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പുതിയ പ്ലാന്റിന് പ്രതിവർഷം എട്ട് ദശലക്ഷം യൂണിറ്റുകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടാകും.
പുതിയ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന കംപ്രസ്സറുകൾ കമ്പനി നിർമിക്കുന്ന റഫ്രിജറേറ്ററുകൾക്കും കയറ്റുമതിക്കും ഉപയോഗിക്കുമെന്ന് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ കെൻ കാങ് പറഞ്ഞു.
തമിഴ്‌നാട് സർക്കാരുമായി സാംസങ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. ഈ ചടങ്ങിൽ സംസാരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പുതിയ നിക്ഷേപത്തെ സ്വാഗതം ചെയ്തു. കൂടാതെ സംസ്ഥാനത്ത് സെമി കണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കാൻ സാംസംഗിനോട് മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തു.
സാംസങ്ങിന്റെ തമിഴ്‌നാട്ടിലെ മൊത്തം നിക്ഷേപം നാളിതുവരെ ഏകദേശം 1,800 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്നാണ് വിവരം.
Source Livenewage