ന്യൂഡല്‍ഹി: ഇലക്ട്രോണിക് വാഹനരംഗത്ത് വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ 15,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് സെഗ്മന്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. നെക്‌സോണ്‍ പോലുള്ള വാഹനങ്ങള്‍ പുറത്തിറക്കിയ ടാറ്റ മോട്ടോഴ്‌സ് വൈദ്യുതവാഹനരംഗത്തെ പതാകവാഹകരാണ്. നെക്‌സോണ്‍ പോലുള്ള പത്തോളം വാഹനങ്ങള്‍ പുറത്തിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
''ഭാവിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ വൈദ്യുതീകരണത്തിനായി 15,000 കോടി രൂപ മുടക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പത്തോളം ഇല്ക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുയാണ് ലക്ഷ്യം.'' ശൈലേഷ് ചന്ദ്ര പറഞ്ഞു.
ഇക്യുറ്റി ഭീമനായ ടിപിജിയില്‍ നിന്നും ഇതിനായി 1 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.