ത്തന്‍ ടാറ്റ ഗണ്യമായ നിക്ഷേപം നടത്തിയിരിക്കുന്ന ബ്ലൂസ്റ്റോണ്‍ ജ്വല്ലറി ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) വഴി 1500 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു. 10-12 ശതമാനം ഓഹരികളാണ്‌ ബ്ലൂസ്റ്റോണ്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്‌. ഇതില്‍ പുതിയ ഓഹരികളും ഉള്‍പ്പെടും. ഓഫര്‍ ഫോര്‍ സെയില്‍ വഴി നിക്ഷേപകര്‍ക്ക്‌ ഓഹരികള്‍ വില്‍ക്കാനുള്ള അവസരവുമൊരുക്കും.

ഓണ്‍ലൈന്‍ വഴി സ്വര്‍ണ-വജ്രാഭരണങ്ങള്‍ വില്‍ക്കുന്ന ഇ-കോമേഴ്‌സ്‌ കമ്പനിയാണ്‌ ബ്ലൂസ്റ്റോണ്‍ഡോട്‌കോം. 2018ലാണ്‌ സ്റ്റാര്‍ട്‌അപ്‌ കമ്പനിയായ ബ്ലൂസ്റ്റോണിന്റെ ആദ്യത്തെ സ്റ്റോര്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്നത്‌. പിന്നീട്‌ വിവിധ നഗരങ്ങളിലായി അഞ്ച്‌ സ്റ്റോറുകള്‍ കൂടി ആരംഭിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ ബ്ലൂസ്റ്റോണിന്റെ ഐപിഒ വിപണിയിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കമ്പനിയിലെ പ്രൈവറ്റ്‌ ഇക്വിറ്റി നിക്ഷേപകരായ കലാരി കാപ്പിറ്റല്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി ഭാഗികമായോ പൂര്‍ണമായോ ഓഹരികള്‍ വിറ്റഴിക്കും.

Source Livenewage