മുംബൈ: അദാനി പോർട്ട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ), 2022 ഫെബ്രുവരി മാസത്തിൽ 24.15 ദശലക്ഷം മെട്രിക് ടൺ (MMT) കാർഗോ വോളിയം കൈകാര്യം ചെയ്‌തു, പ്രതിവർഷ (Y-o-Y) അടിസ്ഥാനത്തിൽ 14.4 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഈ സാമ്പത്തിക വർഷത്തിലെ പതിനൊന്ന് മാസങ്ങളിലായി അദാനി പോർട്ട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ-ന്റെ (APSEZ) പോർട്ടുകൾ മൊത്തം 283 MMT ചരക്ക് അളവ് കൈകാര്യം ചെയ്തു, അങ്ങനെ Y-o-Y അടിസ്ഥാനത്തിൽ 28 ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തി.
ഈ കഴിഞ്ഞ പതിനൊന്ന് മാസങ്ങളിലായി APSEZ തങ്ങളുടെ ഒരു വർഷത്തിലെ എക്കാലത്തെയും ഉയർന്ന കണ്ടെയ്‌നർ വോളിയം കൈകാര്യം ചെയ്തു, 2021 സാമ്പത്തികവർഷത്തിൽ കൈകാര്യം ചെയ്ത 7.2 ദശലക്ഷം TEU-കളെ മറികടന്നാണ് ഈ വർഷം 7.5 ദശലക്ഷം (TEUs) കണ്ടെയ്‌നർ വോളിയം കൈകാര്യം ചെയ്തത്. .
എന്നാൽ അതേസമയം ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ അദാനി പോർട്ട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ ഏകീകൃത അറ്റാദായം 6% ഇടിഞ്ഞ് 1,479 കോടി രൂപയായി.
ആഗോളതലത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ ഭാഗമാണ് അദാനി പോർട്ട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ( APSEZ), ഒരു തുറമുഖ കമ്പനിയിൽ നിന്ന് ആരംഭിച്ചു തുടർന്ന് ഒരു സംയോജിത ഗതാഗത യൂട്ടിലിറ്റിയായി പരിണമിക്കികയായിരുന്നു അദാനി ഗ്രൂപ്പ്. ഇന്ത്യയുടെ പടിഞ്ഞാറ്, തെക്ക് എന്നീ തീരങ്ങളിലായി 12 ഓളം തുറമുഖ ടെർമിനലുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഡെവലപ്പറും, ഓപ്പറേറ്ററുമാണ് അദാനി ഗ്രൂപ്പ് .
എന്നാൽ ഇന്നലെ ബിഎസ്‌ഇയിൽ അദാനി പോർട്ട്‌സ്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ ഓഹരികൾ 0.09 ശതമാനം ഇടിഞ്ഞ് 709.60 രൂപയിലെത്തി.
Source Livenewage