ന്യൂഡൽഹി: സെനോടെക് ലബോറട്ടറികളിലെ 11.28 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് ജപ്പാനിലെ ഡെയ്‌ചി സാങ്ക്യോ കമ്പനിയുമായി ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടതായി സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് തിങ്കളാഴ്ച അറിയിച്ചു. കൂടാതെ ഓഹരി ഏറ്റെടുക്കലിനായി 5.32 കോടി രൂപ നൽകുമെന്ന് സൺ ഫാർമ അറിയിച്ചു.

ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം ടാർഗെറ്റ് കമ്പനിയിൽ തങ്ങളുടെ ഹോൾഡിംഗ് ഏകീകരിക്കുക എന്നതാണ് എന്ന് മുംബൈ ആസ്ഥാനമായുള്ള മരുന്ന് സ്ഥാപനമായാ സൺ ഫാർമ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഈ ഏറ്റെടുക്കലിനുശേഷം സെനോടെക്കിലെ സൺ ഫാർമയുടെ ഓഹരി 57.56 ശതമാനത്തിൽ നിന്ന് 68.84 ശതമാനമായി ഉയരും.

Sourcev LIvenewage