മുംബൈ: മാരുതി സുസുക്കിയുടെ മാതൃകമ്പനിയായ സുസുക്കി മോട്ടോര്‍സ് ഇലക്ട്രിക് വാഹന മേഖലയില്‍ 10,440 കോടി രൂപ നിക്ഷേപം നടത്തും. ഇലക്ട്രിക് കാറുകള്‍, ബാറ്ററികള്‍ എന്നിവ നിര്‍മ്മിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം.

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന സംവിധാനങ്ങല്‍ മെച്ചപ്പെടുത്തുന്നതിനായി 3100 കോടി രൂപയും ബാറ്ററി പ്ലാന്റില്‍ 7300 കോടി രൂപയും കമ്പനി നിക്ഷേപിക്കും. സാമ്പത്തിക വര്‍ഷം 2025-26 ല്‍ യൂണിറ്റുകള്‍ കമ്മീഷന്‍ ചെയ്യാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍  16,000 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വില്‍പന നടത്തിയതായ കണക്കുകള്‍ പുറത്തുവന്നു.