കൊച്ചി: സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വായ്പകളുടെയും സേവിംഗ്‌സ് ഡെപ്പോസിറ്റുകളുടെയും വളർച്ചയിൽ പൊതുമേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ബാങ്ക് ഒഫ് മഹാരാഷ്ട്ര.
പൂനെ ആസ്ഥാനമായ ബാങ്ക് 2021-22 ഒക്ടോബർ, ഡിസംബർ കാലയളവിൽ മൊത്ത അഡ്വാൻസുകളിൽ 22.9 ശതമാനം വർദ്ധന രേഖപ്പെടുത്തി 1,29,006 കോടി രൂപയായി. ചില്ലറ, കാർഷിക, ചെറുകിട സൂക്ഷ്‌മ വ്യവസായ വിഭാഗം എന്നിവയിൽ ഏറ്റവും ഉയർന്ന വളർച്ചാനിരക്കായ 18.06 ശതമാനം രേഖപ്പെടുത്തി. 75,927 കോടി രൂപ. നിക്ഷേപമായി 80,815 കോടി രൂപ നേടി 18.33 ശതമാനം വളർച്ച രേഖപ്പെടുത്തി.
മൊത്തം അഡ്വാൻസുകളുടെ 4.73 ശതമാനമാണ് മൊത്ത നിഷ്‌ക്രിയ ആസ്തികൾ (എൻ.പി.എ). ഡിസംബർ അവസാനത്തോടെ ത്തം ബിസിനസ് 18.27 ശതമാനം വർദ്ധിച്ച് 3,15,620 കോടി രൂപയിലെത്തി. അറ്റാദായം 325 കോടി രൂപയായി ഉയർന്നതായി ബാങ്ക് അധികൃതർ അറിയിച്ചു.
Source : Live new age