ക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫല പ്രഖ്യാപനത്തിനു ശേഷം ക്ലീന്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജിയുടെ ഓഹരി വില ഇന്നലെ ആറ്‌ ശതമാനം ഇടിഞ്ഞു. തിങ്കളാഴ്ച്ച 2307 രൂപയ്‌ക്ക്‌ ക്ലോസ്‌ ചെയ്‌ത ക്ലീന്‍ സയന്‍സ്‌ ഇന്നലെ 2160 രൂപ വരെയാണ്‌ ഇടിഞ്ഞത്‌. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ക്ലീന്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജിയുടെ അറ്റാദായം 57.9 കോടി രൂപയാണ്‌. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത്‌ 49 കോടി രൂപയായിരുന്നു. 18 ശതമാനം ലാഭ വളര്‍ച്ചയാണ്‌ കമ്പനി കൈവരിച്ചത്‌.

വരുമാനത്തില്‍ 44 ശതമാനം വളര്‍ച്ചയുണ്ടായി. 125.42 കോടി രൂപയില്‍ നിന്നും 180.8 കോടി രൂപയായാണ്‌ വരുമാനം ഉയര്‍ന്നത്‌. നികുതിക്കു മുമ്പുള്ള ലാഭത്തില്‍ 10.3 ശതമാനം വളര്‍ച്ചയുണ്ടായി. അതേ സമയം വിപണി പ്രതീക്ഷിച്ച നിലവാരത്തിലേക്ക്‌ ത്രൈമാസ പ്രവര്‍ത്തന ഫലം ഉയരാത്തത്‌ ഓഹരിയുടെ വിലയിടിവിന്‌ വഴിയൊരുക്കുകയാണ്‌ ചെയ്‌തത്‌. കഴിഞ്ഞ ഒരു മാസമായി ദുര്‍ബലമായ പ്രകടനമാണ്‌ ഈ ഓഹരി കാഴ്‌ചവെച്ചത്‌. 11 ശതമാനം ഇടിവാണ്‌ ഇക്കാലയളവില്‍ ക്ലീന്‍ സയന്‍സിന്റെ ഓഹരി വിലയിലുണ്ടായത്‌.

Source : Livenewage