നിക്ഷേപകര്‍ക്ക് പതിന്മടങ്ങ് നേട്ടം പ്രദാനം ചെയ്യുന്ന ടാറ്റ എലിക്‌സി ഇന്നലെ 52 ആഴ്ചയിലെ ഉയരമായ 9160 രൂപയിലെത്തി. കഴിഞ്ഞ രണ്ടു സെഷനുകളിലായി 20 ശതമാനം നേട്ടമാണ് ഓഹരി കൈവരിച്ചത്.  ഒരുവര്‍ഷത്തിനിടെ  240 ശതമാനം വളര്‍ച്ച കൈവരിച്ച ഓഹരി കഴിഞ്ഞമാസം 40 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. മൊത്തം നിഫ്റ്റിയെ മറികടന്ന പ്രകടനമാണ് ഇത്.

സാമ്പത്തികവര്‍ഷം 2022 ഡിസംബറില്‍ 150.95 കോടി രൂപയായി ലാഭമുയര്‍ത്തിയ കമ്പനിയുടെ ഓഹരി അടിസ്ഥാനപരമായി മികച്ചവയാണ്. തൊട്ടുമുന്നത്തെ പാദത്തില്‍ ലാഭം 105.20 കോടി രൂപയായിരുന്നു. സിസ്റ്റം ഇന്റഗ്രേഷനും സോഫ്റ്റ് വെയര്‍ ഡവല്‌മെന്റുമാണ് പ്രവര്‍ത്തനമേഖല.  മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യ പരിപാലനം, ഗതാഗതം, ആശയവിനിമയം, മാധ്യമങ്ങള്‍, വ്യവസായം എന്നീ മേഖലകളില്‍ ഡിസൈനും സാങ്കേതികവിദ്യയും പ്രദാനം ചെയ്യുന്ന കമ്പനികളില്‍ മുന്‍പന്തിയിലാണ് ടാറ്റ എലിക്‌സിയുടെ സ്ഥാനം.

ഓഹരി വില ഇടിയുന്ന പക്ഷം 7103.93-6530.77 രൂപ ലെവലില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കണമെന്ന് അനലിസ്റ്റുകള്‍ പറയുന്നു

Source livenewage .