മുംബൈ: ലാര്‍സണ്‍ ആന്റ് ടൂബ്രോ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം വ്യാഴാഴ്ച ചേരും. കടപത്രങ്ങള്‍ വഴി പണസമാഹരണം നടത്തുന്നതിനായി കമ്പനി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിനാണ് ബോര്‍ഡ് യോഗം ചേരുന്നത്. ഇതോടെ കമ്പനി ഓഹരികള്‍ ഇന്ന് ശ്രദ്ധാകേന്ദ്രമായി.  ടാര്‍ഗറ്റ് പ്രൈസ് 2675 രൂപയില്‍ നിന്നും 2525 രൂപയായി താഴ്ത്തി ഓഹരികള്‍ വാങ്ങാമെന്നാണ്  വിദേശ ഗവേഷണ സ്ഥാപനമായ ജെഫ്രീസ്  നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

സാമ്പത്തിക വര്‍ഷം 2022-25 കാലത്തില്‍ കമ്പനി ഓഹരികളിന്മേല്‍ നിന്നുള്ള നേട്ടം ശരാശരി 4 മുതല്‍ 8 ശതമാനം വരെയാകുമെന്ന് ജെഫ്രീസ് പറഞ്ഞു. നിലവില്‍ സാമ്പത്തികവര്‍ഷത്തെ വരുമാന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് 41,200 കോടിയുടെ ഓര്‍ഡറുകളാണ് കമ്പനിയ്ക്കാവശ്യമുള്ളത്. വളര്‍ച്ച അനുമാനത്തിന് ആനുപാതികമായി വേണ്ട ശരാശരി ഓര്‍ഡറുകള്‍ സാമ്പത്തിക വര്‍ഷം 2021-24 കാലത്ത് 15 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

രാവിലത്തെ സെഷനില്‍ 1.65 രൂപ വര്‍ധിച്ച് 1,758 രൂപയ്ക്കാണ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നത്. ഇത് 52 ആഴ്ചയിലെ ഉയര്‍ന്നവിലയായ 2,078.20 രൂപയേക്കാളും 15.41 ശതമാനം താഴെയാണ്. അതേസമയം 52 ആഴ്ചയിലെ കുറഞ്ഞവിലയായ 1,306.40 രൂപയേക്കാള്‍ 34.57 ശതമാനം അധികവുമാണ് നിലവിലെ വില

Source Livenewage