മുംബൈ: ചെന്നൈ ആസ്ഥാനമായുള്ള ടിടികെ ഹെൽത്ത് കെയർ തങ്ങളുടെ ഹ്യൂമൻ ഫാർമ ഡിവിഷൻ, മുംബൈ ആസ്ഥാനമായുള്ള ഭാരത് സെറംസ് ആൻഡ് വാക്സിൻസിന് (ബിഎസ്വി) 805 കോടി രൂപയ്ക്ക് വിൽക്കാൻ ഒരുങ്ങുന്നു. ടിടികെ ഹെൽത്ത്‌കെയറിന്റെ ബോർഡ് തിങ്കളാഴ്ച വിൽപ്പനയ്ക്ക് അംഗീകാരം നൽകിയതായി ബിഎസ്‌ഇ ഫയലിംഗിൽ പറഞ്ഞു.

ഈ വാർത്തയെ തുടർന്ന് ടിടികെ ഹെൽത്ത്‌കെയർ സ്റ്റോക്ക് ബിഎസ്‌ഇയിൽ ഏകദേശം 8% ഉയർന്ന് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 970 രൂപയിലെത്തി. ഇടപാട് പൂർത്തിയാകുമ്പോൾ, TTK ഹെൽത്ത്‌കെയറിന് 26 ശതമാനം ഓഹരിയും മറ്റുള്ളവർക്ക്‌ ബാക്കി ഓഹരിയും കൈവശം വെയ്ക്കാം. ഇടപാടിന്റെ സാമ്പത്തിക ഘടന ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നും കമ്പനി അറിയിച്ചു. 

ഈ സാമ്പത്തിക വർഷത്തിലെ ഡിവിഷന്റെ വരുമാനം ഏകദേശം 160 കോടി രൂപയായിരുന്നു, ഇത് കമ്പനിയുടെ മൊത്തം വിറ്റുവരവിന്റെ 25 ശതമാനം വരും. കമ്പനിക്ക് ഈ ഇടപാടിന്റെ 74 ശതമാനം പണമായും ബാക്കി തുക ഇക്വിറ്റി ഷെയറുകളിലൂടെയും ലഭിക്കും.ചെന്നൈ ആസ്ഥാനമായുള്ള ടിടികെ ഹെൽത്ത്‌കെയറിന് ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, വ്യക്തിഗത ഉൽപ്പന്നങ്ങൾ, ഭക്ഷണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, മൃഗക്ഷേമ ഉൽപ്പന്നങ്ങൾ, കുറിപ്പടി അടിസ്ഥാനമാക്കിയുള്ള ഹ്യൂമൻ ഫാർമസ്യൂട്ടിക്കൽസ്, ഫോർമുലേഷനുകൾ തുടങ്ങി നിരവധി ബിസിനസ്സ് ഡിവിഷനുകളുണ്ട്. 

Source livenewge