ന്യൂഡൽഹി: ലോ എർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ ഭാരതി എന്റർപ്രൈസസിന്റെ നേതൃത്വത്തിലുള്ള വൺവെബ്, ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സുമായി ഒരു കരാറിൽ ഏർപ്പെട്ടതായി പ്രഖ്യാപിച്ചു, ഇത് കമ്പനിയെ ഉപഗ്രഹ വിക്ഷേപണങ്ങൾ പുനരാരംഭിക്കാൻ സഹായിക്കും.

സ്‌പേസ് എക്‌സുമായുള്ള ആദ്യ വിക്ഷേപണം 2022-ൽ പ്രതീക്ഷിക്കുന്നതായും, ഇത് വൺവെബിന്റെ മൊത്തം ഇൻ-ഓർബിറ്റ് നക്ഷത്രസമൂഹത്തിലേക്ക് ചേർക്കുമെന്നും, ഇത് നിലവിൽ 428 ഉപഗ്രഹങ്ങളിലാണ് (66 ശതമാനം ഫ്‌ളീറ്) എന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. സ്‌പേസ് എക്‌സുമായുള്ള കരാറിന്റെ നിബന്ധനകൾ രഹസ്യസ്വഭാവമുള്ളതാണ് എന്ന് കമ്പനി അറിയിച്ചു. വൺവെബിന്റെ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി സേവനങ്ങൾക്കായുള്ള ആവശ്യകത ടെലികമ്മ്യൂണിക്കേഷൻ ദാതാക്കൾ, വ്യോമയാന, സമുദ്ര വിപണികൾ, ലോകമെമ്പാടുമുള്ള സർക്കാരുകൾ എന്നിവയിലുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

ഭാരതി എന്റർപ്രൈസസിന് ഏകദേശം 32 ശതമാനം ഓഹരിയുള്ള ലണ്ടൻ ആസ്ഥാനമായ കമ്പനിയാണ് ഒൺവെബ്, ഇവർ 2022 ജൂണിൽ വിക്ഷേപണങ്ങൾ പൂർത്തിയാക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നു. സ്‌പേസ് എക്‌സുമായുള്ള കരാർ യുഎസിലെ ടെക്‌സാസിൽ നിന്ന് ശേഷിക്കുന്ന ഉപഗ്രഹ വിക്ഷേപണങ്ങൾ പൂർത്തിയാക്കാൻ വൺവെബിനെ സഹായിക്കും. കൂടാതെ ഇന്ത്യയിൽ സാറ്റലൈറ്റ് എർത്ത് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് വൺവെബിന് കഴിഞ്ഞ ആഴ്ച ലഭിച്ചിരുന്നു. ഇതോടെ 2022 പകുതിയോടെ തങ്ങളുടെ സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Livenewage