മുംബൈ: പ്രമുഖ വ്യാവസായിക എഐ, എസ്എഎഎസ് സംരംഭമായ ഡിറ്റക്റ്റ് ടെക്നോളജീസ്, ഷെല്ലിന്റെ പ്രവർത്തനങ്ങളിൽ ഉടനീളം അവരുടെ സംയോജിത AI സൊല്യൂഷൻ–T-പൾസ് വ്യാപിപ്പിക്കാൻ ഷെല്ലുമായി ആഗോള കരാറിൽ ഏർപ്പെട്ടു. ഇതോടെ ഷെല്ലുമായി ആഗോള കരാറിൽ ഒപ്പുവെക്കുന്ന ആദ്യത്തെ ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പായി ഡിറ്റക്റ്റ് ടെക്നോളജീസ് മാറി. ഷെൽ ഇ4 പ്രോഗ്രാമിന്റെ ഭാഗമായാണ് കരാർ.
എഐ-അധിഷ്ഠിത കമ്പ്യൂട്ടർ വിഷൻ അൽഗോരിതങ്ങൾ വഴി ഷെല്ലിലെ സുരക്ഷാ കംപ്ലയൻസ് ഓട്ടോമേഷനെ ടി-പൾസ് ഇതിനകം പിന്തുണയ്ക്കുന്നു. കൂടാതെ ഷെൽ വെഞ്ച്വേഴ്സ് കമ്പനിയുടെ വളർച്ച തുടരുന്നതിനായി ഒരു നിക്ഷേപ കരാറിലും കമ്പനി ഒപ്പുവച്ചു. റെഡി ടു യൂസ്, വാണിജ്യ കേന്ദ്രീകൃത സാങ്കേതികവിദ്യയാണ് ടി-പൾസിന്റേത്. ആളുകൾ, ഉപകരണങ്ങൾ, പ്രക്രിയകൾ എന്നിവയുടെ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും വേണ്ടി നിർമ്മിച്ച ടി-പൾസ്, ഇതിനകം തന്നെ നിർമ്മാണം, ഡൗൺ-അപ്-മിഡ്സ്ട്രീം, ഓഫ്ഷോർ, പെട്രോകെമിക്കൽ, തുറമുഖങ്ങൾ, പവർ, ലോഹങ്ങൾ, ഖനനം, ഫാർമസ്യൂട്ടിക്കൽസ്, സിമന്റ്, ഫാബ്രിക്കേഷൻ യാർഡുകൾ എന്നിവയിലുടനീളമായി വിന്യസിച്ചിട്ടുണ്ട്.
സൗകര്യങ്ങളുടെയും അസറ്റുകളുടെയും സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കുക എന്ന പൊതു ലക്ഷ്യത്തിനായി ഇരു കമ്പനികളും പ്രവർത്തിക്കും, അന്തർദേശീയമായ സൈറ്റുകളിൽ ഉടനീളം സുരക്ഷയും അസറ്റ് പ്രവർത്തനസമയവും മെച്ചപ്പെടുത്തുന്നതിന് ഡിറ്റക്ട് ടെക്നോളോജിസ് ഷെല്ലിനെ പിന്തുണയ്ക്കും.