ബെംഗളൂരു: ലൈവ് ഓൺലൈൻ ലേണിംഗിലെ പ്രമുഖരായ വേദാന്തു, നിഖിൽ രുംഗ്തയെ ചീഫ് ഗ്രോത്ത് ഓഫീസറായി നിയമിച്ചു. എല്ലാ ബിസിനസ് യൂണിറ്റുകളുടെ വളർച്ചയും സ്കെയിലിംഗും നയിക്കാനുള്ള ചുമതലയാണ് നിഖിൽ രുംഗ്തയ്ക്ക്. ബ്രാൻഡ്, സോഷ്യൽ, ഡിജിറ്റൽ മാർക്കറ്റിംഗ്, തന്ത്രപരമായ പങ്കാളിത്തം, യുട്യൂബ് എന്നിവയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും. വേദാന്തു ബ്രാൻഡിനെ ശക്തിപ്പെടുത്തുന്നതിലും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇടയിൽ ഇന്ത്യയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഓൺലൈൻ വിദ്യാഭ്യാസ കമ്പനികളിലൊന്നായി വേദാന്തുവിനെ മാറ്റുന്നതിന് രുംഗ്ത നിർണായക പങ്ക് വഹിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.
ഉപഭോക്തൃ ഇന്റർനെറ്റ്, സാങ്കേതികവിദ്യ, SaaS ഓർഗനൈസേഷനുകൾ എന്നിവയിലുടനീളം ശക്തമായ മാനേജ്‌മെന്റ് അനുഭവമുള്ള പരിചയസമ്പന്നനായ നേതാവാണ് നിഖിൽ റുംഗ്ത. കൂടാതെ ഗൂഗിൾ, ഇന്റുഇറ്റ്, യാഹൂ, റീലിൻസ് ജിയോ, ഹൗസിങ്.കോം, യാത്ര.കോം എന്നിവയിൽ നേതൃപരമായ റോളുകൾ റുംഗ്ത വഹിച്ചിട്ടുണ്ട്. 20 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന കരിയറിൽ റുംഗ്ത, ബിസിനസ്സുകൾ വിജയകരമായി സ്കെയിൽ ചെയ്യുകയും മാർക്യൂ ബ്രാൻഡുകൾ നിർമ്മിക്കുകയും മികച്ച പ്രകടനമുള്ള ടീമുകളെ നയിക്കുകയും ചെയ്തു എന്നത് ഏറെ ശ്രദ്ധേയമാണ്. ഒപ്പം തന്നെ ആഗോള കമ്പനികളിലും സ്റ്റാർട്ടപ്പുകളിലും ഉടനീളമുള്ള അദ്ദേഹത്തിന്റെ ശക്തമായ അനുഭവം വേദാന്തുവിന്റെ വളർച്ചയെ ത്വരിതപ്പെടുത്താൻ സഹായിക്കും.
“ഞങ്ങൾ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ നോക്കുമ്പോൾ, നിഖിലിന്റെ വിപുലമായ പശ്ചാത്തലവും കഴിവുകളും ഞങ്ങളുടെ വിവിധ ബിസിനസ്സ് മേഖലിയിലെ വളർച്ചയെ നയിക്കും” എന്ന് വേദാന്തു സിഇഒയും സഹസ്ഥാപകനുമായ വംശി കൃഷ്ണ പറഞ്ഞു.
Source Livenewage