മുംബൈ: ഫിൻടെക് കമ്പനിയായ സാഗിൾ തങ്ങളുടെ നെറ്റ്‌വർക്കിലെ ശമ്പളമുള്ള പ്രൊഫഷണലുകൾക്ക് വായ്പാ സൗകര്യം വാഗ്ദാനം ചെയ്യുന്നതിനായി എഐ യിൽ പ്രവർത്തിക്കുന്ന സാമ്പത്തിക വെൽനസ് പ്ലാറ്റ്‌ഫോമായ ക്യാഷെ-യുമായി കൈകോർത്തു. ഈ പങ്കാളിത്തത്തിലൂടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ക്യാഷെ വാഗ്ദാനം ചെയ്യുന്ന താങ്ങാനാവുന്നതും ഇഷ്ടാനുസൃതമാക്കിയതുമായ ക്രെഡിറ്റ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യാൻ സാഗിളിനു കഴിയും.
ഈ സഹകരണത്തിലൂടെ ഉപയോക്താക്കൾക്ക് അനുസൃതമായ വായ്പകൾ നൽകികൊണ്ട് അതിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ സാഗിൾ ലക്ഷ്യമിടുന്നു. സാഗിൾ ഉപയോക്താക്കൾക്ക് ഇതോടെ വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് ലൈൻ, ബിഎൻപിൽ എന്നിവ ഉൾപ്പെടെയുള്ള പുതിയ കാലത്തെ ക്രെഡിറ്റ് ഉൽപ്പന്നങ്ങൾ ക്യാഷെൽ നിന്ന് പരിധികളില്ലാതെ ലഭിക്കും. ഉപയോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസൃതമായി 1,000 രൂപ മുതൽ 3,00,000 രൂപ വരെയുള്ള വിവിധ തരത്തിലുള്ള വായ്പകൾ 1 വർഷം വരെ തിരിച്ചടവ് കാലാവധിയോടെ ലഭ്യമാകും.
ക്യാഷെ-യെ സംബന്ധിച്ചിടത്തോളം ഈ പങ്കാളിത്തം 4500-ലധികം വരുന്ന കോർപ്പറേറ്റ് ക്ലയന്റുകളുടെ വിശാലമായ ശൃംഖലയെ സാഗിളിന്റെ വിപുലമായ ഉപയോക്തൃ അടിത്തറയുമായി ബന്ധിപ്പിക്കാൻ ഏറെ ഉപയോഗപ്രദമാണ്. ക്യാഷെ ഈ പങ്കാളിത്തത്തിലൂടെ ഹ്രസ്വകാല റീട്ടെയിൽ ലോണുകളും ക്രെഡിറ്റ് ലൈൻ ഓഫറുകളുമായി തങ്ങളുടെ വ്യാപനം കൂടുതൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ക്യാഷെ സാഗിളിന്റെ നെറ്റ്‌വർക്ക് പ്രയോജനപ്പെടുതികൊണ്ട് 100 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്യാൻ പദ്ധതിയിടുന്നു.
ഇന്ത്യയിൽ ഡിജിറ്റൽ വായ്പാ ഇടം കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. 80% ഇന്ത്യക്കാരും പല കാരണങ്ങളാൽ വ്യക്തിഗത വായ്പകൾ സ്വന്തമാക്കാൻ ആലോചിക്കുന്നവരാണ് എന്നും ഡിജിറ്റൈസേഷന്റെ ദ്രുതഗതിയിലുള്ള സ്വീകാര്യതയോടെ ഇന്ത്യയിലെ വായ്പയുടെ രീതികൾ ഗണ്യമായി മാറി എന്നും കമ്പനി പത്രക്കുറിപ്പിൽ പറയുന്നു.
Livenewage