ചെന്നൈ: പ്രധാന ബിസിനസുകളെ ശക്തിപ്പെടുത്തുക, അവയെ ഡിജിറ്റലായി മാറ്റുക, സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഭാവിയിലെ ബിസിനസുകൾ കെട്ടിപ്പടുക്കുക എന്നിവയിലായിരിക്കും ടാറ്റ ഗ്രൂപ്പിന്റെ വരും വർഷങ്ങളിലെയും പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കലെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യാഴാഴ്ച പറഞ്ഞു.“ഞങ്ങൾ വൈദ്യുത വാഹനങ്ങൾ, പുനരുപയോഗ ഊർജം, ഹൈഡ്രജൻ, കാർബൺ ക്യാപ്‌ചർ, ബാറ്ററികൾ തുടങ്ങി നിരവധി കാര്യങ്ങളിൽ ഏർപ്പെടുമെന്നും കൃത്യമായ നിർമ്മാണം, അർദ്ധചാലകങ്ങൾ, ഉപഭോക്തൃ ആവാസവ്യവസ്ഥ എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്നും” അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ യുണൈറ്റഡ് വേയുടെ ഒരു പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.
ഗ്രൂപ്പിന്റെ ശക്തിയെ ഒരു പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരാൻ ടാറ്റ ഉടൻ തന്നെ അതിന്റെ സൂപ്പർ ആപ്പ് പുറത്തിറക്കുമെന്ന് പ്രത്യേക വിവരങ്ങളിലേക്ക് കടക്കാതെ ചന്ദ്രശേഖരൻ സ്ഥിരീകരിച്ചു. ഇത് ഓപ്പൺ ആർക്കിടെക്ചർ ആയിരിക്കും പക്ഷെ ഈ കാര്യങ്ങൾക്ക് സമയമെടുക്കും; ഞങ്ങൾക്ക് സമാരംഭിക്കേണ്ടതുണ്ട്, ഫീഡ്‌ബാക്കും പ്രതികരണങ്ങളും നേടേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാൻഡെമിക്കിന് ശേഷം ആഗോള വിതരണ ശൃംഖലയിൽ ഒരു മാറ്റം കാണുകയാണെന്നും നിലവിലെ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഈ മാറ്റം കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "എല്ലാ വ്യവസായത്തിലും ഒരു 'ഇന്ത്യ പ്ലസ്' ഉണ്ടാകാൻ പോകുന്നു- സാമഗ്രികൾ, രാസവസ്തുക്കൾ, ഇലക്ട്രോണിക്സ്, ബാറ്ററികൾ തുടങ്ങി പലതിലും" അദ്ദേഹം പറഞ്ഞു.
നമ്മുടെ കഴിവുകൾ നേടിയെടുക്കാൻ ഇന്ത്യക്ക് ഒരുപാട് പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ട്, പക്ഷേ ഞാൻ രാജ്യത്തെ കുറിച്ച് ബുള്ളിഷ് ആണ്. അടുത്ത ദശകം നിർണായകമാണ് എന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.