മുംബൈ: ലോ-കോഡ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് മാർക്കറ്റിലെ പ്രധാന കമ്പനിയായ ഔട്ട്‌സിസ്റ്റംസുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച്‌ ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസ്. ഈ വാർത്തയെ തുടർന്ന് തിങ്കളാഴ്ച ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസിന്റെ ഓഹരി 1.34 ശതമാനം  ഉയർന്ന് 1,157.60 രൂപയിലെത്തി. 

എന്റർപ്രൈസ് സോഫ്‌റ്റ്‌വെയർ എങ്ങനെ ഉപഭോക്താക്കൾക്ക് കൈമാറുന്നു എന്നതിനെ പരിവർത്തനം ചെയ്യാൻ ഹാപ്പിയസ്റ്റ് മൈൻഡ്‌സും ഔട്ട്‌സിസ്റ്റംസും പദ്ധതിയിടുന്നു. ഈ പങ്കാളിത്തം ഹാപ്പിയെസ്റ്റ് മൈൻഡ്‌സിന്റെ പോർട്ട്‌ഫോളിയോയിലേക്ക് ലോ-കോഡ് പ്ലാറ്റ്‌ഫോം ചേർക്കാനും, കൂടാതെ ക്ലൗഡിലോ, ഹൈബ്രിഡ് പരിതസ്ഥിതികളിലോ പ്രവർത്തിക്കുന്ന ഓമ്‌നിചാനൽ എന്റർപ്രൈസ് ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനും നിയന്ത്രിക്കാനും ഇത് കമ്പനികളെ പ്രാപ്‌തമാക്കുകയും ചെയ്യും. 

ഐടി സൊല്യൂഷൻസ് കമ്പനിയായ ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസ്, തടസ്സമില്ലാത്ത ഉപഭോക്തൃ അനുഭവങ്ങളും ബിസിനസ് കാര്യക്ഷമതയും പ്രവർത്തനക്ഷമമായ ഉൾക്കാഴ്ചയും നൽകിക്കൊണ്ട് സംരംഭങ്ങൾക്കും സാങ്കേതിക ദാതാക്കൾക്കും ഡിജിറ്റൽ പരിവർത്തനം എളുപ്പത്തിലാകുന്നു. കഴിഞ്ഞ പാദത്തിലെ ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസിന്റെ ഏകീകൃത അറ്റാദായം 10.1 ശതമാനം വർധിച്ച് 48.92 കോടി രൂപയായിരുന്നു.

Source Livenewage