ന്യൂഡൽഹി: ഇന്ത്യൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ ലിമിറ്റഡിന്റെ ബോർഡ് ഫുഡ് റോബോട്ടിക്‌സ് കമ്പനിയായ മുകുന്ദ ഫുഡ്‌സിന്റെ 16.66 ശതമാനം  ഓഹരികൾ 5 മില്യൺ ഡോളറിന് ഏറ്റെടുക്കാൻ അനുമതി നൽകി. ഇന്റലിജന്റ് റോബോട്ടിക് ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തുകൊണ്ട് റെസ്റ്റോറന്റുകളിൽ ഭക്ഷണം തയ്യാറാക്കുന്നത് ഓട്ടോമേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു ഫുഡ് റോബോട്ടിക് കമ്പനിയാണ് മുകുന്ദ.

"ഞങ്ങളുടെ നിക്ഷേപം മുകുന്ദ ഫുഡ്‌സിനെ വേഗത്തിലാക്കാനും റസ്റ്റോറന്റ് ഭക്ഷണ വില കുറയ്ക്കാനും മാർജിനുകൾ വർദ്ധിപ്പിക്കാനും ഉപഭോക്തൃ സന്തോഷം വർദ്ധിപ്പിക്കാനും സഹായിക്കും" എന്ന് സൊമാറ്റോ പറഞ്ഞു.പാചകം-നിർമ്മാണം മുതൽ ബർഗർ-ഫ്ലിപ്പിംഗ് വരെ, പല ഭക്ഷണപാനീയ ബിസിനസുകളും അവരുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന് റോബോട്ടുകളെ ഉപയോഗിക്കാൻ തുടങ്ങി എന്നും സോമറ്റോ അഭിപ്രായപ്പെട്ടു.

2022 മാർച്ച് 15 ന് ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് മുകുന്ദയുടെ 16.66 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നത്തിനായി അംഗീകാരം നൽകിയത് ഇത് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിയന്ത്രണങ്ങൾക്ക് അനുസൃതമായി നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സമർപ്പിച്ച ഒരു രേഖയിലൂടെയാണ് സൊമാറ്റോ അറിയിച്ചത്. 5 മില്യൺ ഡോളറിന്റെ മൊത്തത്തിലുള്ള ക്യാഷ് പർച്ചേസിലാണ് മുകുന്ദ ഫുഡ്‌സിനെ ഏറ്റെടുക്കാനൊരുങ്ങുന്നത്.

Source livenewage