മുംബൈ: ബ്രോക്കറേജ്, വെൽത്ത് മാനേജ്‌മെന്റ് ബിസിനസ്സായ കോസ്‌മിയ ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് (സിഎഫ്‌എച്ച്) ചൊവ്വാഴ്ച ടോറസ് പ്രൈമെറോ എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇതിലൂടെ കമ്പനി എഡ്-ടെക്കിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഒരു ദശലക്ഷം യുവ വിദ്യാർത്ഥികളെയും ജോലി ചെയ്യുന്ന പ്രൊഫഷണലുകളെയും പരിശീലിപ്പിക്കാനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും പ്രൊഫഷണൽ സർട്ടിഫിക്കേഷൻ നൽകാനുമായി പ്രവർത്തിക്കാനാണ് ഈ പുതിയ ബിസിനസ്സ് ലക്ഷ്യമിടുന്നത്. സിഎഫ്എഛ്(CFH)-ന്റെയും ഡൽഹി ആസ്ഥാനമായുള്ള പ്രൈമറോ സ്‌കിൽസ് ആൻഡ് ട്രെയിനിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഒരു സംയുക്ത സംരംഭമാണ് കമ്പനി.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ എഡ്-ടെക് മേഖല 300 ബില്യൺ ഡോളറിന്റെ അവസരമായി മാറുമെന്നും മാർക്കറ്റ് ഷെയറിന്റെ 1 ശതമാനം പോലും നല്ലൊരു ബിസിനസ് അവസരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ടോറസ് പ്രൈമറോയുടെ ചീഫ് എക്സിക്യൂട്ടീവ് ജയന്ത ദാസ് അവകാശപ്പെട്ടു.
തുടക്കത്തിൽ, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ എന്നിവയുൾപ്പെടെ ആറ് തൊഴിൽ പ്രാധാന്യമുള്ള വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്. കൂടാതെ സ്ഥാപനം ഒരു ഹൈബ്രിഡ് മോഡിൽ പ്രവർത്തിപ്പിക്കാനും 60 ശതമാനം ഉള്ളടക്ക ഡെലിവറി ഓൺലൈൻ മോഡിലൂടെ നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്
Source Livenewage