മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാട്ടോയും ഓണ്‍ലൈന്‍ പലചരക്കുകച്ചവടക്കാരായ ബ്ലിന്‍കിറ്റും ലയിക്കാന്‍ തീരുമാനിച്ചു. 700 മില്ല്യണ്‍ ഡോളറിന്റെയാണ് ഇടപാട്. ബ്ലിന്‍കിറ്റിന്റെ പ്രധാനനിക്ഷേപകരായ സോഫ്റ്റ്ബാങ്കിന് ഇതോടെ സൊമാട്ടോയില്‍ 4 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കും.
സൊമാട്ടോയ്ക്ക് പ്രധാന എതിരാളിയായ സ്വിഗ്ഗിയില്‍ നിക്ഷേപമുണ്ട് എന്നതും ശ്രദ്ധേയമാണ്. ലയനത്തിന് അനുമതി തേടി സൊമാട്ടോ മത്സരകമ്മീഷനെ ഉടന്‍ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നേരത്തെ 100 മില്ല്യണ്‍ ഡോളര്‍ വായ്പ നല്‍കി ബ്ലിന്‍കിറ്റ് ഏറ്റെടുക്കാനുള്ള ആദ്യ ചുവടുവെപ്പ് സൊമോട്ടോ. നടത്തിയിരുന്നു. ബാധ്യത തീര്‍ക്കാനാണ് ബ്ലിന്‍കിറ്റ് ആ തുക വിനിയോഗിച്ചത്.. നേരത്തേ ഗ്രോഫേഴ്‌സ് എന്നറിയപ്പെട്ടിരുന്ന ബ്ലിന്‍കിറ്റില്‍ സൊമോട്ടോയ്ക്ക് 100 മില്ല്യണ്‍ ഡോളര്‍ നിക്ഷേപമുണ്ട്.
ഉപഭോക്താക്കള്‍ക്ക് 10 മുതല്‍ 30 മിനിറ്റിനുള്ളില്‍ സാധനങ്ങളും സേവനങ്ങളുമെത്തിക്കുന്ന മത്സരാധിഷ്ഠിതമായ ക്വിക്ക് കൊമേഴ്‌സ് മേഖലയിലാണ് ബ്ലിന്‍കറ്റ് പ്രവര്‍ത്തിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി നേരത്തെ തൊഴിലാളികളെ പിരിച്ചുവിടുകയും സ്‌റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ബ്ലിന്കിറ്റില്‍ സൊമോട്ടോ 500 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങിയെങ്കിലും വിപണിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ ഇടപാട് നടന്നില്ല.
Source Livenewage