മുംബൈ: മാര്‍ക്കറ്റ് ട്രെന്‍ഡിന് വിപരീതമായി വാഹന ഓഹരികള്‍ ഇന്ന് മികച്ച നേട്ടമാണ് കൈവരിക്കുന്നത്. വിപണി അനിശ്ചിതാവസ്ഥയ്ക്കിടയിലും നിഫ്റ്റി ഓട്ടോ ഇതുവരെ 1.25 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. മാരുതി സുസുക്കി ഓഹരി വില 3 ശതമാനവും മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരിവില 2 ശതമാനവും ഉയര്‍ന്നു.

ഭാരത് ഫൗജ്, അശോക് ലൈലന്റ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ എന്നിവ 0.5 മുതല്‍ 1 ശതമാനം വരെ നേട്ടം കരസ്ഥമാക്കി.

പിഎല്‍ഐ സ്‌ക്കീമില്‍ ഉള്‍പ്പെട്ടതോടെയാണ് മാരുതിയുടെ ഓഹരിവില കുത്തനെ ഉയര്‍ന്നത്. പ്രമുഖ കമ്പനികളായ മാരുതി, ടയോട്ട, ഡെല്‍ഫി ടിവിഎസ്, ടാറ്റ മോട്ടോഴ്‌സ്, ഭാരത് ഫൗജ് എന്നിവ പിഎല്‍ഐ സ്‌ക്കീമില്‍ അണിചേര്‍ന്നു. ഫെബ്രുവരിയില്‍ വാഹന വില്‍പന 9.21 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വാഹനകമ്പനികളുടെ ഓഹരികള്‍ നിലം പൊത്തിയിരുന്നു.

Source Livenewage