കൊച്ചി: ഇന്ത്യയിലെ പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എജ്യുക്കേഷന്‍ 2022-23 സാമ്പത്തിക വര്‍ഷം അവസാനത്തോടെ 300 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു. 2021-22 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 200 ശതമാനം വര്‍ധനവാണ് കമ്പനി ലക്ഷ്യമിടുന്നത്. 2021-22 സാമ്പത്തിക വര്‍ഷം 100 കോടി രൂപയുടെ വരുമാനമാണ് കമ്പനി പ്രഖ്യാപിക്കാനിരിക്കുന്നത്.

കമ്പനിയുടെ ആകെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 300 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സാമ്പത്തിക വര്‍ഷം 21-22ല്‍ മൊത്തം വരുമാനം 100 ശതമാനം വളര്‍ന്നു. സാമ്പത്തിക വര്‍ഷം 2021 മുതല്‍ 2022വരെ ജാരോ എജ്യുക്കേഷന്റെ പഠിതാക്കളുടെ അടിത്തറയില്‍ 150 ശതമാനം വളര്‍ച്ചയാണ് കണ്ടത്. 2022 സാമ്പത്തിക വര്‍ഷം ഇത് 200 ശതമാനം കടക്കുമെന്നാണ് പ്രവചനം. ഇതിനായി മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്സസ്, ഡിജിറ്റല്‍ നവീകരണം, സാങ്കേതിക അടിസ്ഥാന സൗകര്യം, ഉപഭോക്തൃ അനുഭവം തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ചെലവിടല്‍.

അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാര്‍ക്കറ്റിങിനായി 100 കോടി ചെലവിടുമെന്ന് നേരത്തെ ജാരോ എജ്യുക്കേഷന്‍ പ്രഖ്യാപിച്ചിരുന്നു. കോര്‍പറേറ്റ് ഓഫറുകള്‍, പ്രോഗ്രാം പോര്‍ട്ട്ഫോലിയോ വിപൂലീകരണം, ബ്രാന്‍ഡ് ബോധവല്‍ക്കരണ പ്രചാരണം, ആഗോള തലത്തില്‍ പുതിയ പഠിതാക്കളെ കണ്ടെത്തല്‍ തുടങ്ങിയവയ്ക്കാണ് ബജറ്റ് അലോക്കേഷന്‍. ബഹു വ്യവസായങ്ങളും ആഗോള പങ്കാളി ഓഫറുകളും ഉള്‍പ്പെടുത്തുന്നതിനായി അതിന്റെ പ്രോഗ്രാം തെരഞ്ഞെടുക്കലുകള്‍ വിപുലീകരിക്കുന്നതിനായി ഈ പ്രചാരണം പ്രയോജനപ്പെടുത്തും.

ലോകത്ത് ഏഴാം റാങ്കുള്ള ക്യൂഎസ് സ്ഥാപനമായ (2022) ലണ്ടനിലെ ഇംപീരിയല്‍ കോളജ് ബിസിനസ് സ്‌കൂളുമായി സഹകരിച്ച് തുടര്‍ച്ചയായി പത്താം അന്താരാഷ്ട്ര പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് എഡ്ടെക് സ്ഥാപനം നാഴിക കല്ല് കുറിച്ചു. ഉന്നത റാങ്കുള്ള ആഗോള ഇന്‍സ്റ്റിറ്റിയൂഷനായ സ്വിസ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് സി-സ്യൂട്ട് പ്രൊഫഷണലുകള്‍ക്കായി ഡോക്ടറേറ്റ് പ്രോഗ്രാമുകളും ജാരോ എജ്യുക്കേഷന്‍ അവതരിപ്പിക്കുന്നുണ്ട്. വര്‍ഷങ്ങളായി, ജാരോ എജ്യുക്കേഷന്‍ വിവിധ മേഖലകളിലായി മൂന്ന് ലക്ഷത്തിലധികം കരിയറുകള്‍ മാറ്റിമറിക്കുകയും ഗുണനിലവാരമുള്ള എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് വര്‍ക്കിങ് പ്രൊഫഷണലുകളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Source Livenewage