മുംബൈ: ഒരു മൊബൈൽ ടെലികോം സേവനദാതാവിൽനിന്ന് മറ്റൊന്നിലേക്ക് പോകാൻ (പോർട്ട് ചെയ്യാൻ) എസ്എംഎസ് അഭ്യർഥന മതിയെന്ന ഉത്തരവിൽ ഇടപെടലിന്റെ ആവശ്യമില്ലെന്ന് ടെലികോം തർക്കപരിഹാര– അപ്‌ലറ്റ് ട്രൈബ്യൂണൽ. ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) ഉത്തരവിനെതിരെ വോഡഫോൺഐഡിയ ലിമിറ്റഡ് (വീ) നൽകിയ പരാതി തള്ളിയാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

എസ്എംഎസ് സൗകര്യമില്ലാത്ത പായ്ക്കുകൾ ഉപയോഗിക്കുന്ന വരിക്കാർക്ക് പോർട്ട് ചെയ്യാൻ എസ്എംഎസ് അയയ്ക്കാൻ അവകാശമില്ലെന്നായിരുന്നു കമ്പനിയുടെ വാദം. മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്താൻ വരിക്കാരുടെ പായ്ക്കും വൗച്ചറും സംബന്ധിച്ച നിബന്ധനകളൊന്നും ബാധകമല്ലെന്നാണ് ട്രായിയുടെ ഉത്തരവ്.

Source Livenewage