മുംബൈ: ഡയറക്ടർ അശോക് കുര്യന്റെ പുനർനിയമനം ഷെയർഹോൾഡർമാർ നിരസിച്ചതിന് പിന്നാലെയാണ് രാജഗോപാൽ ചക്രവർത്തി വെങ്കിടീഷിനെ നോമിനി ഡയറക്ടറായി നിയമിക്കാൻ ഡിഷ് ടിവി ഇന്ത്യയുടെ ബോർഡ് നിർദ്ദേശിച്ചത്. അപ്-ലിങ്കിംഗ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ അനുമതി നേടുന്നതിന് ആവശ്യമായ അപേക്ഷ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിൽ ഫയൽ ചെയ്യാനും ബോർഡ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് കമ്പനി നൽകിയ പ്രസ്താവനയിൽ പറയുന്നു.

മാർഗനിർദേശങ്ങൾ അനുസരിച്ച്, ബോർഡ് അംഗങ്ങളുടെ നിയമനത്തിന് മാധ്യമ കമ്പനികൾ സർക്കാരിന്റെ അനുമതി തേടണം. നിലവിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയമങ്ങൾ പ്രകാരം ₹1,000 കോടിയിലധികം വരുമാനമുള്ള ഒരു കമ്പനിക്ക് കുറഞ്ഞത് ആറ് ഡയറക്ടർമാരെങ്കിലും ഉണ്ടായിരിക്കണം. അതിനാൽ തന്നെ  രണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ, ചെയർമാൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവരുൾപ്പെടെ അഞ്ച് ഡയറക്ടർമാർ മാത്രമാണ് ബോർഡിലുള്ളതെന്നതിനാൽ വെങ്കിടീഷിന്റെ നിയമനത്തിന് ഏറെ പ്രാധാന്യമുണ്ട്. 

ബി.ഡി. നാരംഗ്, രശ്മി അഗർവാൾ, ശങ്കർ അഗർവാൾ എന്നിവരാണ് മൂന്ന് സ്വതന്ത്ര ഡയറക്ടർമാർ. ഗോയലിന്റെയും ദുവയുടെയും കാലാവധി ഈ മാസം അവസാനം അവസാനിക്കും, അതേസമയം കമ്പനിയുടെ അടുത്ത വാർഷിക പൊതുയോഗത്തിൽ നാരംഗ് വിരമിക്കാൻ ഒരുങ്ങുകയാണ്.

തിങ്കളാഴ്ച, കമ്പനി അവതരിപ്പിച്ച സാമ്പത്തിക പ്രസ്താവനകൾ സ്വീകരിക്കൽ, ഒരു ഡയറക്ടറെ വീണ്ടും നിയമിക്കൽ, ഓഡിറ്റർമാരുടെ പ്രതിഫലം എന്നിവ ഉൾപ്പെടെയുള്ള മൂന്ന് പ്രമേയങ്ങളും ഡിഷ് ടി.വി ഓഹരി ഉടമകൾ നിരസിച്ചിരുന്നു. കമ്പനിക്ക് സെബി നൽകിയ അന്ത്യശാസനത്തെത്തുടർന്ന് ഡിസംബർ 30 ന് നടന്ന വാർഷിക പൊതുയോഗത്തിന്റെ വോട്ടിംഗ് ഫലങ്ങൾ കമ്പനി വെളിപ്പെടുത്തിയതിന് പിന്നാലെയാണിത് സംഭവിച്ചത്.

 

Source Livenewage