മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) സിഇഒ ആശിഷ് ചൗഹാന്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) എംഡി സ്ഥാനത്തേയ്ക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തുവര്‍ഷമായി ബിഎസ്്ഇ എം.ഡിയും സിഇഒയുമായി പ്രവര്‍ത്തിക്കുകയാണ് ആശിഷ് ചൗഹാന്‍. നിലവിലെ എംഡി വിക്രം ലിമയെ സ്ഥാനമൊഴിയുന്നതിനാലാണ് എന്‍.എസ്.ഇ എം.ഡി സിഇഒ സ്ഥാനത്തേയ്ക്ക് പുതിയ വ്യക്തിയെ തേടുന്നത്.
ഈ വര്‍ഷം ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ രണ്ടാമൂഴത്തിന് ശ്രമിക്കില്ലെന്ന് വിക്രം ലിമയെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ അറിയിച്ചിരുന്നു.
സിഇഒ എന്ന നിലയിലുള്ള വിക്രം ലാമയെയുടെ കാലാവധി അവസാനിക്കുന്നത് ജൂലൈ 16നാണ്. സെബി നിയമപ്രകാരം പുറത്തുള്ള ഉദ്യോഗാര്‍ത്ഥികളുമായി മത്സരിച്ച് വിജയിച്ചാല്‍ ഒരു തവണ കൂടി എന്‍എസ്ഇ തലവനായിരിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. എന്നാല്‍ രണ്ടാമൂഴത്തിന് താല്‍പര്യമില്ലെന്നും അതിനാല്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കില്ലെന്നും ലിമയെ പറഞ്ഞു.
കോലൊക്കേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന മോശം അവസ്ഥയിലാണ് ലാമയെ എന്‍എസിഇയുടെ ചുമതല ഏറ്റെടുക്കുന്നത്. എന്നാല്‍ സ്ഥാപനത്തിന്റെ വരുമാനം 2,681 കോടിയില്‍ നിന്നും 8500 കോടിയായി വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇക്കാലയളവില്‍ ലാഭം 1,219 കോടിയില്‍ നിന്നും 4,400 കോടിയായി ഉയരുകയും ചെയ്തു.
സ്ഥാപനത്തെ സംബന്ധിച്ചിടത്തോളും കോ ലൊക്കേഷന്‍ തട്ടിപ്പ് അടഞ്ഞ അധ്യായമാണെന്ന് ലാമയെ ഇന്നലെ പ്രതികരിച്ചിരുന്നു.
സിഇഒ, എം.ഡി ഒഴിവിലേയ്ക്ക് കഴിഞ്ഞയാഴ്ച എന്‍എസ്ഇ അപേക്ഷ ക്ഷണിച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കോറന്‍ ഫെറിയാണ് രാജ്യാന്തര റിക്രൂട്ട്‌മെന്റ് നടപടികള്‍ കൈകാര്യം ചെയ്യുന്നത്.
Source : NewLiveAge