ന്യൂഡൽഹി: ഫിൻടെക് സ്ഥാപനമായ മൊബിക്വിക് 2021 ഡിസംബർ പാദത്തിൽ ആദ്യമായി ലാഭത്തിലായി, ഈ സാമ്പത്തിക വർഷം ഏകദേശം രണ്ട് മടങ്ങ് വരുമാന വളർച്ചയോടെ ക്ലോസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒന്നും രണ്ടും പാദങ്ങളിൽ പണം നഷ്ടപ്പെട്ടതിനുശേഷം, 2021-22 മൂന്നാം പാദത്തിൽ കമ്പനി 7 കോടി രൂപ ലാഭം രേഖപ്പെടുത്തിയതായി മൊബിക്വിക് സഹസ്ഥാപകയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഉപാസന ടാക്കു പിടിഐയോട് പറഞ്ഞു. "അവസാന പാദത്തിൽ, കമ്പനി ആദ്യമായി ലാഭം കൈവരിച്ചു. നാലാം പാദത്തിലും ലാഭകരമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 2022-23 ലെ ഞങ്ങളുടെ മുഴുവൻ സാമ്പത്തിക വർഷം(FY) ലാഭകരമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നെന്നും" അവർ കൂട്ടിച്ചേർത്തു.
2021 ഡിസംബർ 31-ന് അവസാനിച്ച ഒമ്പത് മാസ കാലയളവിന്റെ വിശദാംശങ്ങൾ പ്രകാരം കമ്പനി ഏകദേശം 400 കോടി രൂപയുടെ വരുമാനം നേടി. ഇത് വാർഷികാടിസ്ഥാനത്തിൽ 86 ശതമാനം വളർച്ചയാണ്. 2021 സാമ്പത്തിക വർഷത്തിൽ 300 കോടി രൂപ വരുമാനം നേടുന്നതിനായി, കമ്പനിക്ക് 98 കോടി രൂപയുടെ ക്യാഷ് ബേൺ ഉണ്ടായിരുന്നു, ഇത് EBITDA യുടെ അടിസ്ഥാനത്തിൽ 32 ശതമാനം നെഗറ്റീവ് ആണ്. വൻ ലാഭം കൊയ്യുന്ന പരമ്പരാഗത ധനകാര്യ സ്ഥാപനങ്ങൾ ഉണ്ടെന്നും എന്നാൽ അവയുടെ വളർച്ചാ നിരക്ക് 20 ശതമാന പരിധിയിലാണെന്നും അതേസമയം 100-150 ശതമാനം വളർച്ച കാണിക്കുന്ന സ്റ്റാർട്ടപ്പുകളുണ്ടെന്നും ടാക്കു പറഞ്ഞു.
livenewage