മുംബൈ: മുൻ ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് സി.ഇ.ഓ ആയിരുന്ന നിതിൻ ചഗ്ഗിനെ ഡിജിറ്റൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ നയിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിയമിച്ചു. എസ്.ബി.ഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും (ഡിഎംഡി) ഡിജിറ്റൽ ബാങ്കിങ്ങിന്റെ ഹെഡുമായാണ് നിയമനം.
ഡിജിറ്റൽ തന്ത്രങ്ങൾ നിർവ്വഹിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനും, ഡിജിറ്റൽ ചാനലുകളിലൂടെ ഉപഭോക്തൃ ചാനലുകളുടെ വളർച്ചയെ നയിക്കുക, ഡിജിറ്റൽ ചാനലുകളെ കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് നിതിൻ ജഗ്ഗിന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ.
3 പതിറ്റാണ്ടുകളായി പ്രവർത്തിപരിചയമുള്ള ഒരു പരിചയസമ്പന്നനായ ബാങ്കറും, ഡിജിറ്റൽ ബാങ്കിങ് വിദഗ്ധനുമാണ് നിതിൻ ചഗ്ഗ് . എസ്ബിഐയിൽ ചേരുന്നതിന് മുമ്പ് എംഡി, സിഇഒ എന്നീ നിലകളിൽ ഉജ്ജിവൻ സ്മോൾ ഫിനാൻസ് ബാങ്കിനെ സേവിക്കുകയായിരുന്നു. കൂടാതെ 18 വർഷത്തോളം എച്ച്ഡിഎഫ്സി ബാങ്കിൽ വിവിധ ലീഡർഷിപ് റോളുകളിലും പ്രവർത്തിച്ചു. നിതിൻ എൻ.ഐ.ടി കുരുക്ഷേത്രയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദവും കൂടാതെ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടി.
നേരത്തെ എസ്.ബി.ഐ സ്വകാര്യമേഖലയിൽ നിന്ന് ചീഫ് ഫിനാൻസ് ഓഫീസർ (സിഎഫ്ഒ) ഇനെ നിയമിച്ചിരുന്നു.
Source : Livenewage