ന്യൂഡൽഹി: നിർബന്ധിത കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (സിസിഡി) വഴി ഒരു കോടി രൂപ സമാഹരിച്ച് പ്രോപ്‌ടെക് സ്റ്റാർട്ടപ്പായ പ്രൊപ്‌ഡയൽ. എൻആർഐകളെയും(NRI ) മറ്റ് നഗരങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരെയും ദൂരെ നിന്ന് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സ്ഥാപനമാണ് പ്രൊപ്‌ഡയൽ.

കഴിഞ്ഞ വർഷം നവംബറിൽ പ്രൊപ്‌ഡയൽ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ഒരു കോടി രൂപ സമാഹരിച്ചിരുന്നു. ഒപ്പം ഇതിന് മുന്നേതന്നെ കമ്പനി സീഡ് ഫണ്ടിങ്ങും സമാഹരിച്ചിരുന്നു. പ്രൊപ്‌ഡയലിന്റെ ആഭ്യന്തര ബിസിനസ്സ് ഇന്ത്യയിലുടനീളം വർദ്ധിപ്പിക്കുന്നതിനും, അതിനോടൊപ്പം ലോകമെമ്പാടും വ്യാപനം വർദ്ധിപ്പിക്കുന്നതിനും ഫണ്ടിംഗ് ഉപയോഗിക്കും.

"ഈ ടോപ്പ്-അപ്പിലൂടെ, ഞങ്ങൾ CCD റൗണ്ട് അവസാനിപ്പിക്കുകയും, 2022 പകുതിയിലുള്ള സീരീസ്-എ ഫണ്ട് ശേഖരണത്തിന് തയ്യാറെടുക്കുമ്പോൾ ഞങ്ങളുടെ ബിസിനസ്സ് വളരുകയും അടുത്ത നാഴികക്കല്ലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു" എന്ന് പ്രൊപ്‌ഡയൽ സഹസ്ഥാപകനും സി.ഇ.ഒയുമായ വിനയ് പ്രജാപതി പറഞ്ഞു.

ഇന്ത്യയിലെ പ്രോപ്പർട്ടി ഉടമകളെ വിദൂരമായി റിയൽ എസ്റ്റേറ്റ് കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രോപ്പർട്ടി മാനേജ്‌മന്റ് സേവന മേഖലയിലേക്കും 2017-ൽ പ്രൊപ്‌ഡയൽ കടന്നിരുന്നു. 50-ലധികം രാജ്യങ്ങളിൽ ഉപഭോക്തൃ അടിത്തറയുള്ള പ്രൊപ്‌ഡയൽ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലായി സേവനം നൽകുന്നു.

“വളർച്ചയെ കൂടുതൽ ജ്വലിപ്പിക്കുന്നതിനും വലിയ വിപണി അവസരങ്ങൾ പിടിച്ചെടുക്കുന്നതിനും, ഞങ്ങളുടെ ഇടത്തരം, സീനിയർ മാനേജുമെന്റ് ലെയർ, ഓൺ-ബോർഡിംഗ് ഇൻഡസ്‌ട്രി വെറ്ററൻസ് എന്നിവയെ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്ന് പ്രൊപ്‌ഡിയൽ സഹസ്ഥാപകനും സിഒഒയുമായ ഗോപാൽ മിശ്ര അഭിപ്രായപ്പെട്ടു.

Source : Livenewage