ഡൽഹി: ചൈനയുടെ എസ്എഐസി മോട്ടോറിന്റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോർ ഇന്ത്യ, തങ്ങളുടെ ഇന്ത്യൻ ഇലക്ട്രിക് മൊബിലിറ്റി ബിസിനസ്സ് വികസിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കാൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട സ്രോതസ്സുകളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ അനുസരിച് : എം.ജി മോട്ടോർ ഇന്ത്യ 10 ശതമാനം മുതൽ 30 ശതമാനം വരെ ഓഹരികൾ വിൽക്കാൻ ശ്രമിച്ചേക്കാം, പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുകയോ,  എസ്. എ. ഐ. സിയുടെ ഹോൾഡിംഗ് നേർപ്പിക്കുകയോ ഉൾപ്പെടെയുള്ള ഓപ്ഷനുകൾ പരിഗണിക്കുകയാണെന്നും, ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബിസിനസിനായി ഒരു പ്രത്യേക യൂണിറ്റ് നിർമിക്കാൻ പദ്ധതി ഇടുന്നതായാണ് വിവരങ്ങൾ.

അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിപണിയിൽ നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള സ്വകാര്യ ഇക്വിറ്റി ഫണ്ടുകളുമായി കമ്പനി സംസാരിക്കുകയാണെന്നും, എല്ലാവർക്കും ഇ.വി വാഹനങ്ങളിൽ താല്പര്യം കുടുന്നെന്നും, അതിനാൽ  എം.ജി സ്വയം ഒരു ഇ.വി പ്ലേ ആയി മാറാൻ ശ്രെമിക്കുകയാണെന്നുമാണ് ," വിശ്വസ്ത ഉറവിടം റോയിട്ടേഴ്സിനോട് പറഞ്ഞത്.

എം.ജി മോട്ടോർ ഇന്ത്യ ഇതുവരെ എത്ര പണം സമാഹരിക്കാനാണ് പദ്ധതിയിടുന്നതെന്ന് അന്തിമമാക്കിയിട്ടില്ലെന്നും, ഇത് ഇന്ത്യയിലെ  ബിസിനസ്സിന്റെ മൂല്യനിർണ്ണയത്തെയും അതിന്റെ വളർച്ചാ പദ്ധതികളെയും ആശ്രയിച്ചിരികുമെന്നും പറഞ്ഞു. ഉൽപ്പാദനം വർധിപ്പിക്കുന്നതിനും പുതിയ ഇ.വികൾ അവതരിപ്പിക്കുന്നതിനും, ചാർജിംഗ് ശൃംഖല വിപുലീകരിക്കുന്നതിനുമായി ഈ ഫണ്ട് ഉപയോഗിക്കാനാണ് പദ്ധതിയെന്നും കൂട്ടിച്ചേർത്തു.

എന്നാൽ അതേസമയം പദ്ധതികളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച് എംജി മോട്ടോർ ഇന്ത്യയും ഒപ്പം എസ്എഐസിയും. എന്നാൽ എംജി മോട്ടോർ ഇന്ത്യ അടുത്ത വർഷം കൂടുതൽ വളരുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് എസ്എഐസി.  

"പ്രാദേശിക ഗവൺമെന്റിന് പരിസ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ട്, ഇ. വി കളെ പ്രോത്സാഹിപ്പിക്കാനും ഗവണ്മെന്റ് ആഗ്രഹിക്കുന്നു, അതിനാൽ ഞങ്ങളുടെ ഇന്ത്യൻ കമ്പനിയുടെ ലക്ഷ്യവും ആ ദിശയിലാണെന്നും ," എസ്എഐസി യുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ ഒരു പ്രതിനിധി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

എന്നാൽ ഇന്ത്യയുടെ ഇവി വിപണിയിൽ ആധിപത്യം പുലർത്തുന്നത് ആഭ്യന്തര കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സാണ്, അവർ ഇ.വി ബിസിനസിനായി കഴിഞ്ഞ വർഷം ടി.പി.ജിയിൽ നിന്ന് 1 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു.

ചൈനീസ് വാഹന നിർമ്മാതാവായ എം.ജി മോട്ടോർസ്  2021 ൽ ഇന്ത്യയിൽ പ്രതിമാസം ശരാശരി 3,500 കാറുകൾ വിറ്റു, ഇത് ഏകദേശം വാഹന വിപണിയുടെ 1  ശതമാനമെന്നും  വ്യവസായ ഡാറ്റ കാണിക്കുന്നു.

Source : Livenewage