മുംബൈ: സ്വതന്ത്ര ഡയറക്ടര്‍മാരില്ലാതെ ബോര്‍ഡ് മീറ്റിംഗ് ചേരുന്നതില്‍ നിന്നും ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനമായ പിഎഫ്എസ് ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ (പിഎഫ്എസ്) സെബി തടഞ്ഞു. മുന്‍ ഡയറക്ടര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ സ്ഥാപനം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സെബിയുടെ നടപടി.
ക്രമേക്കേടുകള്‍ ഉന്നയിച്ച് കമ്പനിയുടെ മൂന്ന് സ്വതന്ത്ര ഡയറക്ടര്‍മാര്‍ നേരത്തെ രാജിവച്ചിരുന്നു. തുടര്‍ന്ന് ഇവരില്ലാതെ യോഗം ചേരാന്‍ ഇളവനുവദിക്കണമെന്ന് കമ്പനി സെബിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സെബി കമ്പനിയുടെ അഭ്യര്‍ത്ഥന തള്ളുകയായിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ സെബി ഉദ്യോഗസ്ഥരുമായി തങ്ങള്‍ ചര്‍ച്ച നടത്തിവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഓഹരി ഉടമകളെ ഉടന്‍ അറിയിക്കുമെന്നും പ്രശ്‌നത്തെ സംബന്ധിച്ച് കമ്പനി പ്രതികരിച്ചു.
ഡയറക്ടര്‍മാര്‍ ആരോപണമുന്നയിച്ചതിനു പുറകെ സെബിയും കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയവും പ്രശ്‌നത്തില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ജനുവരി 19ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് കമലേഷ് ശിവ്ജി വികംസേ, തോമസ് മാത്യു ടി, സന്തോഷ് ബി നയ്യാര്‍ എന്നിവര്‍ കമ്പനി നടത്തിപ്പില്‍ ക്രമക്കേട് ആരോപിച്ച് സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനത്തുനിന്നും രാജിവച്ചത്. പിന്നീട് ഡയറക്ടര്‍മാരില്ലാതെ ബോര്‍ഡ് മീറ്റിംഗ് നടത്താന്‍ ഇളവ് നല്‍കണമെന്ന് രണ്ടുതവണ കമ്പനി അപേക്ഷിച്ചെങ്കിലും അപേക്ഷ സെബി തള്ളി. തുടര്‍ന്ന് മൂന്നാം പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുന്നത് കമ്പനി നീട്ടിവയ്ക്കുകയും ചെയ്തു.
നേരത്തെ രാകേഷ് കക്കറും ക്രമക്കേട് ആരോപിച്ച് സ്വതന്ത്ര ഡയറക്ടര്‍ പദവി വിട്ടൊഴിഞ്ഞിരുന്നു.
ഏതാണ്ട് 19,2022 ക്രമക്കേടുകളാണ് ഡയറക്ടര്‍മാര്‍ സെബിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. പിടിസി ഇന്ത്യയുടെ സബ്‌സിഡിയറിയായ പിഎഫ് എസില്‍ പിടിസയ്ക്ക് 64.99 ശതമാനം ഓഹരികളാണുള്ളത്.
source livenewage