ന്യൂഡൽഹി: എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് എഞ്ചിനീയറിംഗ്, സർവീസസ് സ്ട്രാറ്റജിക് സപ്ലയേഴ്സ്( EMES) പ്രോഗ്രാമിന് കീഴിലുള്ള പ്രമുഖ യൂറോപ്യൻ എയറോസ്പേസ് കമ്പനിയായ എയർബസിൽ നിന്ന് മൾട്ടി ഇയർ കരാർ നേടി എൽആൻഡ്ടി ടെക്നോളജി സർവീസസ് ലിമിറ്റഡ് (എൽടിടിഎസ്). ഇന്നലെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്
ഈ കരാർ സംബന്ധിച്ചുള്ള സാമ്പത്തിക വിശദാംശങ്ങൾ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഈ കരാറിൽ എല്ലാ എയർബസ് ഡിവിഷനുകളും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടും.
"ഈ (EMES)3 സെലക്ഷനിലൂടെ, എയർബസ് ഗ്രൂപ്പിന് മികച്ച ഇൻ-ക്ലാസ് സാങ്കേതികവിദ്യയും, എഞ്ചിനീയറിംഗ് കഴിവുകളും നൽകുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയിലേക്കാണ് എൽ.ടി.ടി.എസ് പ്രവേശിച്ചതെന്ന്," എൽ.ടി.ടി.എസ് പ്രസ്താവനയിൽ പറഞ്ഞു. പ്രധാനപ്പെട്ട ആർ ആൻഡ് ഡി സെന്റർ ഓഫ് എക്സലൻസ് ആയി മാറുന്ന ടൗലൗസ് ഫ്രാൻസ്) ഉൾപ്പെടെ എയർബസിന്റെ പ്രധാന സ്ഥലങ്ങളിൽ ഉടനീളം എൽ.ടി.ടി.എസ് പ്രവർത്തനങ്ങൾ വർധിപ്പിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം, 'സ്കൈവൈസ് പാർട്ണർ പ്രോഗ്രാമിന്റെ' ഭാഗമായി എയർബസിന്റെ സ്കൈവൈസ് പ്ലാറ്റഫോമിന് സാങ്കേതികവിദ്യയും ഡിജിറ്റൽ എഞ്ചിനീയറിംഗ് സൊല്യൂഷനുകളും നൽകുന്നതിനായി എയർബസ് എൽ.ടി.ടി.എസ്നെ തിരഞ്ഞെടുത്തിരുന്നു. കൂടാതെ ഈ പ്രോഗ്രാമിന് കീഴിൽ, എൽടിടിഎസ് എയർബസിന്റെ ആഗോള എയർലൈനുകളുടെ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്താനും സഹായിക്കും.
Source : Livenewage