ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി വില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രോമോവിച്ച്. ക്ലബ്ബ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക യുക്രൈനിലെ യുദ്ധത്തിന്റെ ഇരകള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. റഷ്യയുടെ യുക്രൈന് അധിനിവേശത്തെ തുടര്‍ന്ന് ചെല്‍സിയുടെ നിയന്ത്രണം ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ട്രസ്റ്റികള്‍ക്ക് കൈമാറുകയാണെന്ന് അബ്രോമോവിച്ച് പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍.
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ക്ലബ്ബിന്റെയും ആരാധകരുടെയും സ്പോണ്‍സര്‍മാരുടെയും താല്‍പ്പര്യവും ഇതുതന്നെ ആകുമെന്നും അബ്രോമോവിച്ച് പറഞ്ഞു. ക്ലബിന്റെ ഏറ്റവും മികച്ച താല്പര്യം മുന്‍നിര്‍ത്തിയാണ് താന്‍ എപ്പോഴും തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതെന്ന് അബ്രോമോവിച്ച് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്റെ അടുത്തയാളായി അറിയപ്പെടുന്ന അബ്രമോവിച്ചിന് എതിരേ നിലവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപരോധ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ക്ലബ്ബ് വില്‍ക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍. സ്വിസ് കോടീശ്വരനായ ഹാന്‍സ്ജോര്‍ഗ് വൈസും അമേരിക്കന്‍ നിക്ഷേപകനായ ടോഡ് ബോഹ്ലിയും സംയുക്തമായി ചെല്‍സിക്കായി രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
2003-ലാണ് അബ്രോമോവിച്ച് ചെല്‍സിയെ സ്വന്തമാക്കിയത്. ഇക്കാലയളവില്‍ രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ 19 പ്രധാന കിരീടങ്ങള്‍ ചെല്‍സി നേടിയിട്ടുണ്ട്
Source Livenewage